ജമ്മു കശ്‌മീർ (ശ്രീനഗർ): ജമ്മു കശ്‌മീരിലെ മഞ്ഞ് വീഴ്‌ചയുള്ള പ്രദേശങ്ങളിലെ സൈനികർക്ക് ഡ്രോണുകൾ ഉപയോഗിച്ച് ബൂസ്റ്റർ വാക്‌സിൻ എത്തിച്ചു നൽകി ഇന്ത്യൻ ആർമി. മിഷൻ സഞ്ജീവനി പദ്ധതിയുടെ ഭാഗമായിട്ടാണ് സൈനികർക്ക് വാക്‌സിൻ എത്തിച്ചത്.
രാജ്യത്തിന്‍റെ ഉൾപ്രദേശങ്ങളിലേക്കും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലേക്കും ഡ്രോണുകൾ ഉപയോഗിച്ച് വാക്‌സിൻ എത്തിക്കുന്ന പദ്ധതിയാണ് മിഷൻ സഞ്ജീവനി
രാജ്യത്ത് ഇതിനകം 1.89 കോടി പേരാണ് ബൂസ്റ്റർ വാക്‌സിൻ സ്വീകരിച്ചത്. ഹെൽത്ത് കെയർ വർക്കേഴ്‌സ്, ഫ്രണ്ട് ലൈൻ വർക്കേഴ്‌സ്, 60 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് നിലവിൽ ബൂസ്റ്റർ വാക്‌സിൻ നൽകുന്നത്.