ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് സമൂഹ്യ മാധ്യമങ്ങൾ ഉപയേഗിക്കുന്നതിൽ നിയന്ത്രണം. ഇതിന്‍റെ ഭാഗമായി ഫോണുകളിൽ നിന്ന് ഫേസ്ബുക്ക്, ടിക് ടോക്ക്, ടിൻഡർ, പബ്‌ജി, ഇൻസ്റ്റഗ്രാം ഉയുൾപ്പെടെ 89 ആപ്ലിക്കേഷനുകൾ ഡിലീറ്റ് ചെയ്യാൻ നിർദേശം. വിവരങ്ങൾ ചോരുന്നത് തടയുന്നതിന്‍റെ ഭാഗമായാണ് ആപ്ലിക്കേഷനുകൾ ഡിലീറ്റ് ചെയ്യാൻ ഇന്ത്യൻ സൈന്യം സൈനികരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്നാപ്ചാറ്റ്, ടിൻഡർ, ഒക്യുപിഡ്, യുസി ബ്രൗസർ, ബംബിൾ, ഷെയറിറ്റ്, എക്സെന്‍റർ, ഹലോ, കാംസ്കാനർ, ക്ലബ് ഫാക്ടറി തുടങ്ങിയവ ആപ്ലിക്കേഷനുകളും ഇതിൽ ഉൾപ്പെടും.
രാജ്യത്ത് ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിന് തൊട്ട് പിന്നാലെയാണ് സൈന്യത്തില്‍ സാമൂഹിക മാധ്യമ ആപ്ലിക്കേഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതക്കും സംസ്ഥാനങ്ങളുടെ സുരക്ഷക്കും ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ ഭീഷണിയാണെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.