ETV Bharat / bharat

ഇന്ത്യന്‍ വ്യോമസേനയില്‍ ഷോര്‍ട്ട് കമ്മിഷന്‍ഡ് ഓഫീസര്‍മാരായി ചേരാന്‍ സുവര്‍ണ്ണാവസരം

author img

By ETV Bharat Kerala Team

Published : Dec 16, 2023, 5:59 PM IST

https://careerindianairforce.cdac.in അല്ലെങ്കില്‍ https://afcat.cdac.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 30. എയര്‍ഫോഴ്‌സ് സെലക്ഷന്‍ ബോര്‍ഡിനു മുന്നില്‍ ആദ്യമായി ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസി ത്രീടയര്‍ യാത്രാപ്പടിയോ ബസ് യാത്രാപ്പടിയോ നല്‍കുന്നതാണ്.

indian-air-force-short-commissioned-officers-defense-jobs-vacancy

ഹൈദരാബാദ്: ഇനിയും അപേക്ഷിച്ചില്ലേ... ഇന്ത്യന്‍ വ്യോമസേനയില്‍ ഷോര്‍ട്ട് കമ്മിഷന്‍ഡ് ഓഫീസര്‍മാരായി ചേരാന്‍ സുവര്‍ണ്ണാവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 30.

ഫ്ലൈയിങ്ങ് ബ്രാഞ്ചില്‍ സേവനം 14 വര്‍ഷം. ഗ്രൗണ്ട് ഡ്യൂട്ടി ഓഫീസര്‍മാര്‍ക്ക് 10 വര്‍ഷം. ആവശ്യകത അനുസരിച്ച് 4 വര്‍ഷം വരെ നീട്ടാനിടയുണ്ട്. ഒഴിവുകളുടെ എണ്ണവും ഉദ്യോഗാര്‍ത്ഥികളുടെ സന്നദ്ധതയും അവരുടെ പ്രകടനമികവും കണക്കിലെടുത്താകും സര്‍വീസ് നീട്ടി നല്‍കുക. ഇതേ മാനദണ്ഡങ്ങള്‍ വെച്ച് ഇവര്‍ക്ക് പെര്‍മനെന്‍റ് കമ്മിഷനും അനുവദിച്ചേക്കാം. ഷോര്‍ട്ട് കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്ക് പെന്‍ഷന് അര്‍ഹതയില്ല.

പരിശീലനം : തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2025 ജനുവരി ആദ്യവാരം ഹൈദരാബാദില്‍ പരിശീലനം ആരംഭിക്കും. ഫ്ലൈയിങ്ങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കല്‍ ഓഫീസര്‍മാര്‍ക്ക് 62 ആഴ്ചത്തെ പരിശീലനവും ഗ്രൗണ്ട് ഡ്യൂട്ടി നോണ്‍ ടെക്നിക്കല്‍ വിഭാഗത്തിന് 52 ആഴ്ചത്തെ പരിശീലനവുമാണ് നല്‍കുക. കമ്മfഷന്‍ ചെയ്തു കഴിഞ്ഞാല്‍ ഏഴാം കേന്ദ്ര ശമ്പള കമ്മfഷന്‍ ശുപാര്‍ശ ചെയ്ത സ്കെയിലിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഒരു വര്‍ഷത്തെ പരിശീലന കാലത്ത് ഫ്ലൈറ്റ് കാഡറ്റുമാര്‍ക്ക് 56100 രൂപ പ്രതിമാസ സ്റ്റൈപ്പെന്‍ഡ് ലഭിക്കും.

അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍: ശമ്പളത്തിനു പുറമേ ഡ്യൂട്ടിയുടെ സ്വഭാവവും ഡ്യൂട്ടി സ്ഥലവും അനുസരിച്ച് വിവിധ അലവന്‍സുകള്‍ ലഭിക്കും. ഓഫീസര്‍മാര്‍ക്ക് മികച്ച താമസ സൗകര്യവും കുടുംബാംഗങ്ങള്‍ക്കടക്കം സൗജന്യ ചികില്‍സ സൗകര്യങ്ങളും ലഭിക്കും. ചുരുങ്ങിയ പലിശയ്ക്ക് വായ്പയും മെസ്, കാന്‍റീന്‍ സൗകര്യങ്ങളും എല്‍ടിസി ആനുകൂല്യവും ഓഫീസര്‍മാര്‍ക്ക് ലഭിക്കും. 60 ദിവസത്തെ വാര്‍ഷിക അവധിയും 20 ദിവസത്തെ കാഷ്വല്‍ ലീവും ഇവര്‍ക്ക് ലഭിക്കും. ഒരു കോടി 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ഫ്ലൈയിങ്ങ് ബ്രാഞ്ചിലുള്ളവര്‍ക്ക് അധികമായി 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ഓഫീസര്‍മാര്‍ക്ക് ലഭിക്കും.

എങ്ങനെ അപേക്ഷിക്കണം: ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. പൊതു പ്രവേശന പരീക്ഷ വഴിയുള്ള പ്രവേശനത്തിനും എന്‍സിസി സ്പെഷ്യല്‍ എന്‍ട്രിക്കും പ്രത്യേകം പേജുകളിലാണ് അപേക്ഷിക്കേണ്ടത്. ഒന്നിലേറെ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ എന്‍ട്രിക്കും പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. രാജ്യത്തെ വിവിധ സെന്‍ററുകളില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാകും ഓഫീസര്‍മാരെ തെരഞ്ഞെടുക്കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 550 രൂപയാണ് അപേക്ഷ ഫീസ്. (ജിഎസ്ടി പുറമേ). എന്‍സിസി സ്പെഷ്യല്‍ എന്‍ട്രിക്ക് അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷ ഫീസ് ബാധകമല്ല. ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ അന്തിമമായി കണക്കാക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുന്നത് കരുതലോടെ വേണം.

പ്രായ പരിധി: 2025 ജനുവരി 1 വെച്ചാണ് പ്രായ പരിധി നിശ്ചയിക്കുക. ഫ്ലൈയിങ്ങ് ബ്രാഞ്ചിലേക്ക് അപേക്ഷിക്കുന്നവര്‍ 20- 25 പ്രായ പരിധിയില്‍പ്പെട്ടവരായിരിക്കണം. ഡിജിസിഎ നല്‍കിയ കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ രണ്ട് വര്‍ഷത്തെ ഇളവ് ലഭിക്കും. ടെക്നിക്കല്‍ നോണ്‍ ടെക്നിക്കല്‍ വിഭാഗങ്ങളിലെ ഗ്രൗണ്ട് ഡ്യൂട്ടി ഓഫീസര്‍ തസ്തികകളിലേക്ക 20- 26 പ്രായ പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത

ഫ്ലൈയിങ്ങ് ബ്രാഞ്ച് : ഫിസിക്സിലും കണക്കിലും ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ച ശേഷം 60 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലാ ബിരുദം. അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ 4 വര്‍ഷ ബി ഇ, ബി ടെക് ബിരുദം. അതുമല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ എഎംഐഇയുടേയോ എയ്‌റോനോട്ടിക്കല്‍ സൊസൈറ്റിയുടേയോ സെക്ഷന്‍ എ ബി പരീക്ഷകള്‍ വിജയിച്ചവര്‍.

ഗ്രൗണ്ട് ഡ്യൂട്ടി( ടെക്നിക്കല്‍) ബ്രാഞ്ച്

എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയര്‍- ഇലക്ട്രോണിക്സ്

ഫിസിക്സിലും കണക്കിലും ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ച ശേഷം 60 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എഞ്ചിനീയറിങ്ങ് ബിരുദം/ ബിരുദാനന്തര ബിരുദം . അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ എ എം ഐ ഇ യുടേയോ ഏറനോട്ടിക്കല്‍ സൊസൈറ്റിയുടേയോ സെക്ഷന്‍ എ ബി പരീക്ഷകള്‍ വിജയിച്ചവര്‍. അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എഞ്ചിനീയേഴ്സ് നടത്തുന്ന ഗ്രാജ്വേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷ വിജയിക്കണം.

എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയര്‍- മെക്കാനിക്കല്‍

ഫിസിക്സിലും കണക്കിലും ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ച ശേഷം 60 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എഞ്ചിനീയറിങ്ങ് ബിരുദം/ ബിരുദാനന്തര ബിരുദം . അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ എ എം ഐ ഇ യുടേയോ ഏറനോട്ടിക്കല്‍ സൊസൈറ്റിയുടേയോ സെക്ഷന്‍ എ ബി പരീക്ഷകള്‍ വിജയിച്ചവര്‍.

ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച്- നോണ്‍ ടെക്നിക്കല്‍

അഡ്മിനിസ്ട്രേഷന്‍ & ലോജിസ്റ്റിക്സ് : ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ച ശേഷം 60 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എഞ്ചിനീയറിങ്ങ് ബിരുദം/ ബിരുദാനന്തര ബിരുദം . അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ എ എം ഐ ഇ യുടേയോ ഏറനോട്ടിക്കല്‍ സൊസൈറ്റിയുടേയോ സെക്ഷന്‍ എ ബി പരീക്ഷകള്‍ വിജയിച്ചവര്‍.

അക്കൗണ്ട്സ് ബ്രാഞ്ച് : ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ച ശേഷം 60 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം.

ഒഴിവുകള്‍

ഫ്ലൈയിങ്ങ് ബ്രാഞ്ച് : പുരുഷന്‍മാര്‍ - 28

വനിതകള്‍ - 10

ഗ്രൗണ്ട് ഡ്യൂട്ടി( ടെക്നിക്കല്‍) ബ്രാഞ്ച്: എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയര്‍- ഇലക്ട്രോണിക്സ് പുരുഷന്‍മാര്‍ - 104

വനിതകള്‍ - 11

എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയര്‍- മെക്കാനിക്കല്‍: പുരുഷന്‍മാര്‍ - 45

വനിതകള്‍ - 5

ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച്- നോണ്‍ ടെക്നിക്കല്‍ : വെപ്പണ്‍ സിസ്റ്റം ബ്രാഞ്ച് പുരുഷന്‍മാര്‍ - 15

വനിതകള്‍ - 2

അഡ്മിനിസ്ട്രേഷന്‍:പുരുഷന്‍മാര്‍ -44

വനിതകള്‍ -6

ലോജിസ്റ്റിക്സ് : പുരുഷന്‍മാര്‍ - 11

വനിതകള്‍ - 2

അക്കൗണ്ട്സ് : പുരുഷന്‍മാര്‍ - 15

വനിതകള്‍ - 2

എജുക്കേഷന്‍ : പുരുഷന്‍മാര്‍ -8

വനിതകള്‍ - 2

എന്‍സിസി സ്പെഷ്യല്‍ എന്‍ട്രി: ഷോര്‍ട്ട് കമ്മീഷന്‍ഡ് ഓഫീസര്‍മാരുടെ ആകെ ഒഴിവുകളുടെ 10 ശതമാനം. പെര്‍മനന്‍റ് കമ്മീഷന്‍ഡ് ഒഴിവുകളിലും 10 ശതമാനം.

വിശദമായ നോട്ടിഫിക്കേഷന്‍ https://careerindianairforce.cdac.in അല്ലെങ്കില്‍ https://afcat.cdac.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 30

എയര്‍ഫോഴ്‌സ് സെലക്ഷന്‍ ബോര്‍ഡിനു മുന്നില്‍ ആദ്യമായി ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസി ത്രീടയര്‍ യാത്രാപ്പടിയോ ബസ് യാത്രാപ്പടിയോ നല്‍കുന്നതാണ്.

കായികക്ഷമത: 10 മിനിട്ടില്‍ ഒരുമൈല്‍ ഓടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കണം. 10 പുഷ് അപ്പുകളും 3 ചിന്‍ അപ്പുകളും ചെയ്യാന്‍ കഴിയണം. ഉദ്യോഗാര്‍ത്ഥികള്‍ പൂര്‍ണ ആരോഗ്യവാന്‍മാരും ആകണം. ഓട്ടം, ചാട്ടം, നീന്തല്‍, റോപ്പ് ക്ലൈംബിങ്ങ് തുടങ്ങി പലതരം കായിക പരിശീലനം താങ്ങാന്‍ കെല്‍പ്പുള്ളവരാകണം അപേക്ഷകര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.