ന്യൂഡല്‍ഹി: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ പറക്കുന്ന അജ്ഞാത വസ്‌തുവിനെ (യുഎഫ്‌ഒ) കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെ റഫാല്‍ യുദ്ധവിമാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തി വ്യോമസേന. ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് അജ്ഞാത വസ്‌തു പറക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ സമീപമുളള എയര്‍ബേസില്‍ നിന്ന് റഫാല്‍ വിമാനം എത്തി അജ്ഞാത വസ്‌തുവിനായി തെരച്ചില്‍ നടത്തുകയായിരുന്നുവെന്ന് പ്രതിരോധ വൃത്തങ്ങള്‍ എഎന്‍എയോട് പറഞ്ഞു (Indian Air Force scrambled 2 Rafale fighter jets to search for 'UFO' sighted near Imphal ).
സംഭവത്തിന് പിന്നാലെ ഇവിടെ വിമാനസര്‍വീസ് താത്‌കാലികമായി നിര്‍ത്തിവച്ചിരുന്നു. "നൂതന സെൻസറുകൾ ഘടിപ്പിച്ച റഫാല്‍ വിമാനം സംശയാസ്‌പദമായ പ്രദേശത്തിന് ചുറ്റും താഴ്ന്ന് പറന്ന് തെരച്ചില്‍ നടത്തി, എന്നാൽ അവിടെ ഒന്നും കണ്ടെത്തിയില്ല", പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
"ആദ്യത്തെ വിമാനം തിരിച്ചെത്തിയതിന് ശേഷം ഒരു റഫാൽ യുദ്ധവിമാനം കൂടി തെരച്ചിലിനായി അയച്ചെങ്കിലും സംശയാസ്‌പദമായ രീതിയില്‍ പ്രദേശത്തിന് ചുറ്റും ഒന്നും കണ്ടില്ല. ഇംഫാൽ വിമാനത്താവളത്തിന് മുകളിൽ കണ്ട അജ്ഞാത വസ്‌തുവിന്‍റെ വീഡിയോകൾ പ്രചരിക്കുന്നതിനാല്‍ ബന്ധപ്പെട്ട ഏജൻസികൾ ഇതിന്‍റെ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും" ഇവര്‍ പറഞ്ഞു.
ഇംഫാല്‍ വിമാനത്താവളത്തില്‍ വിമാന സര്‍വീസിന് അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെ ഇന്ത്യൻ എയർഫോഴ്‌സിന്‍റെ ഷില്ലോങ് ആസ്ഥാനമായ ഈസ്റ്റേൺ കമാൻഡ്, എയർ ഡിഫൻസ് പ്രതികരണ സംവിധാനം പ്രദേശത്ത് ആക്‌ടിവേറ്റ് ചെയ്‌തതായി അറിയിച്ചു. ഇംഫാൽ വിമാനത്താവളത്തിൽ നിന്നുള്ള വിഷ്വൽ ഇൻപുട്ടുകളെ അടിസ്ഥാനമാക്കിയാണ് ഐഎഎഫ് അതിന്‍റെ എയർ ഡിഫൻസ് പ്രതികരണ സംവിധാനം സജീവമാക്കിയത്. അജ്ഞാത വസ്‌തു പിന്നീട് കണ്ടില്ല.
ഇന്ത്യൻ വ്യോമസേനയുടെ റഫാൽ യുദ്ധവിമാനങ്ങൾ പശ്ചിമ ബംഗാളിലെ ഹഷിമാര എയർ ബേസിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്, കൂടാതെ ചൈന അതിർത്തിയിലെ കിഴക്കൻ സെക്‌ടറിലെ വിവിധ വ്യോമതാവളങ്ങളിൽ നിന്ന് പറക്കുന്നത് തുടരുന്നു. റഫാൽ യുദ്ധവിമാനങ്ങൾ അടുത്തിടെ ചൈന അതിർത്തിയിലെ മെഗാ എയർഫോഴ്‌സ് അഭ്യാസമായ പൂർവി ആകാശിലും പങ്കെടുത്തു,