ETV Bharat / bharat

2023 ലെ ഐഒസി സെഷന് മുംബൈ ആതിഥേയത്വം വഹിക്കും - അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി

ഇന്ത്യയിലെ രണ്ടാമത്തെ ഐഒസി സെഷനാണിത്. 1983ൽ ന്യൂഡൽഹിയിലാണ് രാജ്യം അവസാനമായി ഐഒസി സെഷൻ സംഘടിപ്പിച്ചത്

ioc session 2023 mumbai  ഐഒസി സെഷന് മുംബൈ 2023  അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി  international olympic committe session
2023 ൽ ഐഒസി സെഷന് മുംബൈ ആതിഥേയത്വം വഹിക്കും
author img

By

Published : Feb 19, 2022, 2:45 PM IST

ന്യൂഡൽഹി : ചൈനയിലെ ബെയ്‌ജിംഗിൽ നടന്ന 139-ാമത് ഐഒസി സെഷനിൽ, 2023 ലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷൻ മുംബൈയിൽ നടത്താനുള്ള അവകാശം ഇന്ത്യ നേടി.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പൊതുയോഗമാണ് ഐഒസി സെഷൻ. ഇതിലെടുക്കുന്ന തീരുമാനങ്ങൾ അന്തിമമാണ്.

സാധാരണയായി വർഷത്തിലൊരിക്കലാണ് പൊതുയോഗം നടക്കുന്നത്, അതേസമയം പെട്ടെന്നുള്ള സെഷനുകൾ പ്രസിഡന്‍റിന് കുറഞ്ഞത് മൂന്നിലൊന്ന് അംഗങ്ങളുടെ രേഖാമൂലമുള്ള അഭ്യർഥന പ്രകാരം വിളിക്കാവുന്നതാണ്. ഐഒസിയിൽ ആകെ 101 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്.

ALSO READ: IND VS SL: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര; ടീം ഇന്ത്യയെ ഇന്നറിയാം, കോലിക്കും പന്തിനും വിശ്രമം

കൂടാതെ, വോട്ടവകാശമില്ലാത്ത 45 ഓണററി അംഗങ്ങളും ഉണ്ട്. അംഗങ്ങൾക്ക് പുറമേ, 50-ലധികം അന്താരാഷ്ട്ര കായിക ഫെഡറേഷനുകളിൽ നിന്നുള്ള മുതിർന്ന പ്രതിനിധികളും IOC സെഷനിൽ പങ്കെടുക്കുന്നു.

ബീജിംഗിൽ നടന്നുകൊണ്ടിരിക്കുന്ന ശീതകാല ഒളിമ്പിക്‌സിനൊപ്പം നടക്കുന്ന 139-ാമത് ഐഒസി സെഷനിൽ രാജ്യത്തെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് (ബീജിംഗ് 2008, ഷൂട്ടിംഗ്) അഭിനവ് ബിന്ദ്ര, ഐഒസി അംഗം നിത അംബാനി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്‍റ് നരീന്ദർ ബത്ര, യുവജനകാര്യ കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂർ എന്നിവരടങ്ങുന്ന ഇന്ത്യൻ പ്രതിനിധി സംഘം ഐഒസി അംഗങ്ങൾക്ക് ഉപഹാരം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.