അബുദബി: സാമ്പത്തിക രംഗത്തെ ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യയും യുഎഇയും. ഇതിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഒപ്പു വയ്ക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍. അടുത്ത വര്‍ഷം മാര്‍ച്ച് 31നകം കരാര്‍ ഒപ്പു വയ്ക്കാനാണ് നീക്കം.
ദുബൈ എക്സ്പോ 2020ന്‍റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇക്ക് പുറമെ 190 രാജ്യങ്ങളാണ് എക്സ്‌പോയില്‍ പങ്കെടുക്കുന്നത്. അതിനാല്‍ തന്നെ എല്ലാ രാജ്യങ്ങളുമായും വ്യാപാര ബന്ധം സ്ഥാപിക്കാന്‍ ദുബൈ എക്സ്‌പോ 2020ലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുമായുള്ള അടുപ്പവും രാജ്യത്തുള്ള ഇന്ത്യന്‍ ജനസംഖ്യയും കണക്കാക്കിയാല്‍ എക്സ്‌പോയിലെ ഏറ്റവും വലിയ പങ്കാളികളാകാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായനക്ക്: ഷോപ്പിയാനില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടുന്നു; ഒരു ഭീകരനെ വധിച്ചു
ഉദ്യോഗസ്ഥതലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച ശേഷമാകും ഉടമ്പടിയില്‍ ഒപ്പിടുന്നത്. ഇതിന്‍റെ ഭാഗമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. 59 ബില്യണ്‍ യുഎസ് ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരമാണ് 2019 -20 കാലത്ത് നടന്നത്. യു.എസ് കഴിഞ്ഞാല്‍ ഇന്ത്യല്‍ നിന്നും ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നത് യുഎഇലേക്കാണ്. 29 ബില്യൺ യുഎസ് ഡോളറിന്‍റെ കയറ്റുമതിയാണ് ഒരു വര്‍ഷം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എക്സ്‌പോയിലെ ഏറ്റവും വലിയ പവലിയന്‍ ഇന്ത്യയുടേതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളം, ഗുജറാത്ത്, കർണാടക, ലഡാക്ക്, തെലങ്കാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജമ്മുകശ്മീർ, ഗോവ, ആന്ധ്ര ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏക്സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്.
ഇവിടെ നിന്നുമുള്ള ഭക്ഷ്യവസ്തുക്കള്‍ അടക്കം വിവിധ തരം വസ്തുക്കളാണ് എക്സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഒക്ടോബര്‍ ഒന്നിനാണ് എക്സ്‌പോ തുടങ്ങുന്നത്. ഇന്ത്യന്‍ വലിയില്‍ വാണിജ്യ വ്യവസായ മന്ത്രി അനുപ്രിയ പാട്ടീല്‍ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ്‌പോ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നതെന്നും പവര്‍ കപൂര്‍ അറിയിച്ചു.
കൂടുതല്‍ വായനക്ക്: പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനം തുടങ്ങി