ETV Bharat / bharat

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; വേദിയാവുക ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് - ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 മത്സരം കാര്യവട്ടത്ത്

മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് കാര്യവട്ടത്ത് നടക്കുക. സെപ്‌റ്റംബർ 28നാണ് മത്സരം.

india vs south africa t20 match to be held in trivandrum on 28 th september  india vs south africa t20 in trivandrum  കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ് പൂരമെത്തുന്നു  കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആവേശം  ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 മത്സരം കാര്യവട്ടത്ത്  കേരളത്തിൽ വീണ്ടും രാജ്യന്തര ക്രിക്കറ്റ് മത്സരം എത്തുന്നു
കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; വേദിയാവുക ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്
author img

By

Published : Jul 21, 2022, 9:41 PM IST

ന്യൂഡൽഹി: കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ് പൂരമെത്തുന്നു. ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം സെപ്‌റ്റംബർ 28ന് തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്ട് ഹബ് സ്റ്റേഡിയത്തിലാണ് നടക്കുക. ടി20 ലോകകപ്പിന് മുന്നോടിയായി മൂന്ന് മത്സരങ്ങളുടെ പരമ്പരക്കായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്കെത്തുന്നത്. ഗുവാഹത്തി (ഒക്‌ടോബർ 1), ഇൻഡോർ( ഒക്‌ടോബർ 3) എന്നിവയാണ് പരമ്പരയിലെ മറ്റ് വേദികൾ.

ടി20 മത്സരങ്ങൾ കൂടാതെ മൂന്ന് ഏകദിന മത്സരങ്ങളും ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ കളിക്കുന്നുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുന്നോടിയായി ഓസ്‌ട്രേലിയയും മൂന്ന് മത്സരങ്ങളുടെ പരമ്പരക്കായി സെപ്‌റ്റംബറിൽ ഇന്ത്യയിലേക്കെത്തുന്നുണ്ട്. മൊഹാലി (സെപ്‌റ്റംബർ 20), നാഗ്‌പൂർ (സെപ്‌റ്റംബർ 23) ഹൈദരാബാദ് (സെപ്‌റ്റംബർ 25) എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

ഇതുവരെ 3 രാജ്യാന്തര മത്സരങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്നിട്ടുള്ളത്. 2 ട്വന്റി20യും ഒരു ഏകദിനവും. 2019 ഡിസംബർ 8നു നടന്ന ഇന്ത്യ–വെസ്റ്റ്‌ഇൻഡീസ് ട്വന്‍റി 20 ആയിരുന്നു ഇവിടെ നടന്ന അവസാന മത്സരം. കഴിഞ്ഞ ഫെബ്രുവരിയിൽ വെസ്റ്റ്‌ഇൻഡീസിനെതിരായ ടി20 മത്സരം തിരുവനന്തപുരത്തിന് അനുവദിച്ചിരുന്നുവെങ്കിലും കൊവിഡ് മൂലം വേദി മാറ്റുകയായിരുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.