ന്യൂഡൽഹി: 34 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ ഒരു കോടി ആളുകൾക്ക് കൊവിഡ് വാക്‌സിനേഷൻ നൽകാനായെന്ന് ആരോഗ്യ മന്ത്രാലയം. വാക്‌സിൻ കുത്തിവെപ്പിൽ ലോകത്തിൽ തന്നെ വേഗതയേറിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 1,01,88,007 പേരാണ് ഇതുവരെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്. 62,34635 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നത്. 4,64,932 പേർ രണ്ടാം ഘട്ടം പൂർത്തിയാക്കി. ഒപ്പം ആരോഗ്യരംഗത്തെ 3146 മുൻനിര പ്രവർത്തകർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്.
രാജ്യത്ത് പുതിയതായി 13,193 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,09,63,394 ആയി ഉയർന്നു. 10,896 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,06,67,741 ആയി. നിലവിൽ 1,39,542 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 97 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,56,111 ആയി.