ETV Bharat / bharat

യുക്രൈന് സഹായവുമായി ഇന്ത്യ, മരുന്ന് കയറ്റി അയക്കും; മാള്‍ഡോവ വഴി രക്ഷാദൗത്യം ആരംഭിച്ചു - india to send humanitarian aid to ukrain

യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരോട് പശ്ചിമ യുക്രൈനിലേക്ക് പോകാന്‍ നിർദേശം

യുക്രൈന് സഹായം  ഇന്ത്യ യുക്രൈന്‍ മരുന്ന് അയക്കും  ഇന്ത്യ യുക്രൈന്‍ രക്ഷാദൗത്യം  മാള്‍ഡോവ രക്ഷാദൗത്യം  അരിന്ദം ബാഗ്‌ചി രക്ഷാദൗത്യം  ഇന്ത്യക്കാരെ തിരികെയെത്തിച്ചു  യുക്രൈന്‍ റഷ്യ സംഘര്‍ഷം  യുക്രൈന്‍ റഷ്യ യുദ്ധം  russia ukraine war  russia ukraine conflict  russia ukraine crisis  indians evacuation in ukraine  operation ganga latest  india to send humanitarian aid to ukrain  arindam baghchi indians evacuation
യുക്രൈന് സഹായവുമായി ഇന്ത്യ, മരുന്ന് കയറ്റി അയക്കും; മാള്‍ഡോവ വഴി രക്ഷാദൗത്യം ആരംഭിച്ചു
author img

By

Published : Feb 28, 2022, 7:21 PM IST

ന്യൂഡല്‍ഹി: യുക്രൈന് സഹായവുമായി ഇന്ത്യ. യുക്രൈനില്‍ കുടുങ്ങിയവര്‍ക്ക് മാനുഷിക സഹായം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്‌ചി അറിയിച്ചു. യുക്രൈന്‍ അംബാസഡർ ആവശ്യപ്പെട്ടതനുസരിച്ച് യുക്രൈനിലേക്ക് മരുന്ന് അയക്കുമെന്നും ബാഗ്‌ചി വ്യക്തമാക്കി.

രക്ഷാദൗത്യം സുഗമമാക്കുന്നതിനായി യുക്രൈനുമായി അതിർത്തി പങ്കിടുന്ന നാല് രാജ്യങ്ങളിലേക്ക് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ അയക്കുമെന്നും അരിന്ദ് ബാഗ്‌ചി പറഞ്ഞു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൊമേനിയയിലേയും കിരൺ റിജ്ജു സ്ലോവാക് റിപ്പബ്ലിക്കിലേയും ഹർദീപ് പുരി ഹംഗറിയിലേയും വി.കെ സിങ് പോളണ്ടിലേയും രക്ഷാദൗത്യം ഏറ്റെടുക്കും.

  • Decision to deploy special envoys to the 4 countries bordering #Ukraine. Union Ministers Jyotiraditya Scindia will be going to Romania, Kiren Rijiju to Slovak Republic, Hardeep Puri to Hungary, VK Singh to Poland... to coordinate and oversee the evacautaion process...: MEA pic.twitter.com/kaXJpeV4d4

    — ANI (@ANI) February 28, 2022 " class="align-text-top noRightClick twitterSection" data=" ">

യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരോട് പശ്ചിമ യുക്രൈനിലേക്ക് പോകണമെന്നും അതിർത്തിയിൽ നേരിട്ട് എത്തരുതെന്നും ബാഗ്‌ചി അഭ്യർഥിച്ചു. 'സമീപ നഗരങ്ങളിലേക്ക് പോകുക, അവിടെ അഭയം തേടുക. ഞങ്ങൾ അവിടെ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്, ഞങ്ങളുടെ സംഘം നിങ്ങളെ സഹായിക്കും. പരിഭ്രാന്തരാകരുത്, മതിയായ വിമാനങ്ങളുണ്ട്,' ബാഗ്‌ചി പറഞ്ഞു.

  • Embassy of India in Ukraine issues a new advisory to Indian nationals

    "Weekend curfew lifted in Kyiv. All students are advised to make their way to the railway station for onward journey to western parts. Ukraine Railways is putting special trains for evacuations." it reads pic.twitter.com/OM1GlzR768

രക്ഷാദൗത്യം വിപുലീകരിച്ചുവെന്നും ബാഗ്‌ചി വ്യക്തമാക്കി. മാള്‍ഡോവ വഴിയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മാള്‍ഡോവയിലെ സാഹചര്യം നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഏകദേശം 1,400 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹചര്യം സങ്കീര്‍ണമാണെങ്കിലും യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് സാധിച്ചുവെന്ന് ബാഗ്‌ചി പറഞ്ഞു. സംഘർഷം ആരംഭിക്കുന്നതിന് മുന്‍പായി മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയും അത് പ്രകാരം ഏകദേശം 8,000 ഇന്ത്യൻ പൗരന്മാർ യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: യുക്രൈനില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമല്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.