ETV Bharat / bharat

ഡിസംബർ 15 മുതൽ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് - എയർ ബബിൾ കരാർ

India to resume scheduled international flights: കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 23 മുതൽ അന്താരാഷ്‌ട്ര വിമാന സർവീസ് റദ്ദാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ജൂലൈ മുതൽ 28 രാജ്യങ്ങളുമായി ചേർന്ന് രൂപീകരിച്ച എയർ ബബിൾ കരാറിന് കീഴിൽ പ്രത്യേക അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾ പുനരാരംഭിച്ചിരുന്നു.

India to resume scheduled international flights  Aviation Ministry annoucement resumption of international flights  Civil aviation ministry writes to DGCA  ഇന്ത്യയിൽ അന്താരാഷ്‌ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നു  സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവ്  എയർ ബബിൾ കരാർ  അന്താരാഷ്‌ട്ര യാത്രാ വിമാന സർവീസ്
അന്താരാഷ്‌ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നു
author img

By

Published : Nov 26, 2021, 9:51 PM IST

ന്യൂഡൽഹി: രാജ്യത്തെ അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 23 മുതൽ അന്താരാഷ്‌ട്ര വിമാന സർവീസ് റദ്ദാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ജൂലൈ മുതൽ 28 രാജ്യങ്ങളുമായി ചേർന്ന് രൂപീകരിച്ച എയർ ബബിൾ കരാറിന് കീഴിൽ പ്രത്യേക അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾ പുനരാരംഭിച്ചിരുന്നു.

ആഭ്യന്തര, വിദേശകാര്യ, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്ന് ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. അപകട സാധ്യതയില്ലാത്ത രാജ്യങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കും.

യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്‌വെ, സിംഗപ്പൂർ, ഹോങ്കോങ്, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ അപകട സാധ്യത കൂടിയ രാജ്യങ്ങളുടെ വിഭാഗത്തിലാണുള്ളത്. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണം ബാധകമാണ്. എന്നാൽ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലും എയർ ബബിൾ പ്രകാരം വിമാനസർവീസുകൾ തുടരും.

ഈ വർഷം നവംബർ 11ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച അന്താരാഷ്ട്ര യാത്രകൾക്കായുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കുകയെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

Also Read: Kids approach police over pencil problem: സഹാപാഠികൾ തമ്മിൽ പെൻസിൽ തർക്കം; നീതി തേടി കുരുന്നുകൾ പൊലീസ് സ്റ്റേഷനിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.