ന്യൂഡൽഹി: ബ്രിക്‌സ് രാജ്യങ്ങളെ ഉൾപ്പെടുത്തി രണ്ടു ദിവസത്തെ ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഗ്രീന്‍ ഹൈഡ്രജൻ സംരംഭങ്ങളെക്കുറിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്യും. ഗ്രീൻ ഹൈഡ്രജൻ സംരംഭങ്ങളുടെ ഭാവിയെക്കുറിച്ചുള്ള പദ്ധതികളും കാഴ്ചപ്പാടുകളും പരസ്‌പരം പങ്കുവെയ്ക്കുകയാണ് ലക്ഷ്യം.
ജൂണ്‍ 22, 23 തിയ്യതികളിലായി ഓൺലൈൻ കോൺഫറൻസ് വഴി പരിപാടി നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. ആഗോള ഊര്‍ജ വിതരണ കമ്പനിയായ എന്‍.ടി.പി.സി ലിമിറ്റഡാണ് ഉച്ചകോടിയുടെ അവതരണം നടത്തുക. പുനരുപയോഗ ഊര്‍ജം ആഗോള തലത്തില്‍ വര്‍ധിപ്പിക്കുകയെന്നതാണ് ഉച്ചകോടി സംഘടിപ്പിക്കുന്നതിലൂടെ പ്രധാനമായും സംഘാടകര്‍ ലക്ഷ്യമിടുന്നത്.
ALSO READ: പിഡിപി യൂത്ത് പ്രസിഡൻ്റ് വഹീദ് ഉർ റഹ്മാൻ പരയെ ശ്രീനഗർ സെൻട്രൽ ജയിലിലേക്ക് മാറ്റി