ന്യൂഡൽഹി: രണ്ട് വർഷത്തിനുള്ളിൽ പട്ടുനൂല്‍ ഉൽപാദനത്തിൽ ഇന്ത്യ സ്വയം പര്യാപ്‌തമായി മാറുമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പട്ടുനൂല്‍ ഉൽപാദനത്തിലൂടെ മാത്രമായി ഒരു കോടിയിലധികം ആളുകൾക്ക് തൊഴിൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഇന്ത്യയുടെ അസംസ്കൃത പട്ടുനൂല്‍ ഉൽപാദനം 35 ശതമാനം വർധിച്ചു. അസംസ്കൃത പട്ടുനൂല്‍ ഉൽപാദനത്തിൽ നിലവിൽ 90 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ ലഭിച്ചതായും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. കാർഷിക-സാങ്കേതിക മേഖലയിൽ ചരിത്രം സൃഷ്ടിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്. രാജ്യത്ത് 8000 വനിതകൾക്ക് തയ്യൽ മെഷീനുകൾ സൗജന്യമായി നൽകുമെന്ന് മന്ത്രി അറിയിച്ചു. കാർഷിക വരുമാനം 20 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പട്ടുനൂല്‍ ഉത്പാദനത്തിൽ ഇന്ത്യ സ്വയം പര്യാപ്‌തത നേടും: സ്മൃതി ഇറാനി - സ്വയം പര്യാപ്‌തത
പട്ടുനൂല്‍ ഉൽപാദനത്തിലൂടെ മാത്രമായി ഒരു കോടിയിലധികം ആളുകൾക്ക് തൊഴിൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു