ന്യൂഡല്‍ഹി: 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാനൊരുങ്ങി ഇന്ത്യ. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. ബ്യൂട്ടി ക്യാമറകളായ സ്വീറ്റ് സെല്‍ഫി എച്ച്‌ഡി, സെല്‍ഫി ക്യമാറ, ഇക്വലൈസര്‍ ആന്‍ഡ് ബാസ് ബൂസ്‌റ്റര്‍, വിവ വീഡിയോ എഡിറ്റര്‍, ആപ്പ് ലോക്ക്, ഡ്യൂവല്‍ സ്‌പേസ് ലൈറ്റ് തുടങ്ങിയ ആപ്പുകളാണ് നിരോധിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്ക്, വീചാറ്റ്, ഹെലോ ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഐടി നിയമത്തിന്‍റെ 69 എഎ വകുപ്പ് പ്രകാരം രാജ്യ സുരക്ഷ ചൂണ്ടികാട്ടിയാണ് ആപ്പുകള്‍ നിരോധിച്ചത്. ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു കേന്ദ്ര നടപടി.
നിരോധനത്തിന് പിന്നാലെ ഇന്ത്യ ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൈന ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ 118 ചൈനീസ് മൊബൈല്‍ ആപ്പുകളും ഇന്ത്യ ബ്ലോക്ക് ചെയ്‌തിരുന്നു.
Also read: പിഎസ്‌എല്‍വി സി 52: ഭ്രമണ പഥത്തിലെത്തിയ ഉപഗ്രഹങ്ങളെ കുറിച്ച് വിശദമായി അറിയാം