ETV Bharat / bharat

യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് 1,350 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് ഖത്തര്‍ എയര്‍വേയ്‌സ്‌

author img

By

Published : May 10, 2021, 3:41 PM IST

മുന്‍പ് മൂന്ന് ഓക്സിജന്‍ ജനറേറ്ററുകളും, 1000 വെന്‍റിലേറ്ററുകളും യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് കയറ്റി അയച്ചിരുന്നു.

യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് 1,350 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് ഖത്തര്‍ എയര്‍വേയ്സ് യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് 1,350 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് ഖത്തര്‍ എയര്‍വേയ്സ്
യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് 1,350 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് ഖത്തര്‍ എയര്‍വേയ്സ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് കേസുകള്‍ രൂക്ഷമായ സാഹചര്യത്തില്‍ യുകെയില്‍ നിന്നും 1350 ഓക്സിജന്‍ സിലിണ്ടറുകള്‍ കയറ്റി അയച്ച ഖത്തര്‍ എയര്‍വേയ്സിന് നന്ദി അറിയിച്ച് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെയാണ് ഖത്തര്‍ എയര്‍വെയ്സിന് നന്ദി അറിയിച്ചത്. 5000 ഓക്സിജന്‍ സിലിണ്ടറുകളാണ് യുകെില്‍ നിന്നും കയറ്റി അയക്കുന്നത്. മുന്‍പ് മൂന്ന് ഓക്സിജന്‍ ജനറേറ്ററുകളും, 1000 വെന്‍റിലേറ്ററുകളും യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് കയറ്റി അയച്ചിരുന്നു.

Also Read: ഇന്ത്യയിലേക്ക് വീണ്ടും വൈദ്യസഹായമെത്തിച്ച് യുകെ

യുകെയില്‍ നിന്നുള്ള സഹായം ആശുപത്രികളിലേക്ക് മാറ്റാൻ ഇന്ത്യൻ റെഡ് ക്രോസ് സഹകരിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷൻ (ബിഎച്ച്സി) പറഞ്ഞിരുന്നു. വടക്കൻ അയർലണ്ടിൽ നിന്ന് സര്‍പ്ലസ് ഓക്സിജൻ ജനറേറ്ററുകളാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നതെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. കൊവിഡ് രോഗികളെ പരിചരിക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ രാജ്യത്തെ ആശുപത്രികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാണ്. ദിനംപ്രതി നിരവധി പേരാണ് മരണത്തിന് കീഴടങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.