ETV Bharat / bharat

80 രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്തതായി പ്രധാനമന്ത്രി - ന്യൂഡൽഹി വാർത്തകൾ

പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ അതിന്‍റെ വൈദഗ്ധ്യവും അനുഭവവും വിഭവങ്ങളും മുഴുവൻ മനുഷ്യരുമായും പങ്കിടുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

India supplied COVID-19 vaccines to over 80 countries despite 'many constraints': PM Modi at Raisina Dialogue  India supplied COVID-19 vaccines  : PM Modi at Raisina Dialogue  ഇന്ത്യ 80 രാജ്യങ്ങളിൽ വാക്സിൻ കയറ്റുമതി ചെയ്തതായി പ്രധാനമന്ത്രി  പകർച്ചവ്യാധി  ന്യൂഡൽഹി  ന്യൂഡൽഹി വാർത്തകൾ  മഹാമാരി
ഇന്ത്യ 80 രാജ്യങ്ങളിൽ വാക്സിൻ കയറ്റുമതി ചെയ്തതായി പ്രധാനമന്ത്രി
author img

By

Published : Apr 13, 2021, 10:07 PM IST

ന്യൂഡൽഹി: 80 രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ അതിന്‍റെ വൈദഗ്ധ്യവും അനുഭവവും വിഭവങ്ങളും മുഴുവൻ മനുഷ്യരുമായും പങ്കിടുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റൈസീന ഡയലോഗ് 2021ന്‍റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ പകർച്ചവ്യാധി പ്രതികരണ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇന്ത്യ, തങ്ങളുടെ പൗരന്മാരെ ഈ മഹാമാരിയിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം നിരവധി തടസ്സങ്ങൾക്കിടയിലും ഞങ്ങൾ 80 ലധികം രാജ്യങ്ങളിൽ വാക്സിനുകൾ വിതരണം ചെയ്തു. ഇന്ത്യയിൽ 1.3 ബില്യൺ പേർക്ക് വാക്സിൻ നൽകാൻ കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു.

ഈ മഹാമാരി ഒരു വർഷത്തിലേറെയായി ലോകത്തെ നശിപ്പിക്കുകയാണ്. ഇത്തരത്തിലുള്ള അവസാനത്തെ മഹാമാരി ഒരു നൂറ്റാണ്ട് മുമ്പായിരുന്നു," അദ്ദേഹം പറഞ്ഞു. "അതിനുശേഷം മനുഷ്യരാശി നിരവധി പകർച്ചവ്യാധികളെ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും, കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്ന രീതിയിൽ നമ്മുടെ ശാസ്ത്രജ്ഞനും ഗവേഷകരും വ്യവസായവും ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിട്ടുണ്ട്. നിരവധി പരിഹാരങ്ങൾ ഉയർന്നുവന്നിട്ടുണ്ട് ഇനിയും പലതും വരാനിരിക്കുന്നതേയുള്ളൂ" അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.