ETV Bharat / bharat

ബ്രഹ്മോസിന്‍റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ - ബ്രഹ്മോസിന്‍റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ദീർഘദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനമാണ്.

India successfully test fires new version of Brahmos missile in Balasore  ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ  ബ്രഹ്മോസിന്‍റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ  ബ്രഹ്മോസ് ബാലസോർ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ബ്രഹ്മോസിന്‍റെ പുതിയ പതിപ്പ് ബാലസോറിൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
author img

By

Published : Jan 20, 2022, 9:10 PM IST

ബാലസോർ: സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്‍റെ ഏറ്റവും പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. തദ്ദേശീയമായ സാങ്കേതിക വിദ്യയും മെച്ചപ്പെട്ട പ്രകടനവുമുള്ള ബ്രഹ്മോസിന്‍റെ പുതിയ പതിപ്പ് ഒഡിഷയിലെ ബാലസോറിലാണ് പരീക്ഷണം നടത്തിയത്.

രാവിലെ 10.30ന് ഒഡിഷ തീരത്തെ ചാന്ദിപൂർ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് വിജയകരമായി പരീക്ഷിച്ചതായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ (DRDO) അറിയിച്ചു. മിസൈലില്‍ നടത്തിയ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങൾ വിജയകരമായി പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടു.

READ MORE:ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയുടെ എൻപിഒഎമ്മും (NPOM) ചേർന്ന് വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ദീർഘദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനമാണ്. കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നും ഈ മിസൈൽ വിക്ഷേപിക്കാം.

ആന്‍റി-ഷിപ്പ്, ലാൻഡ് അറ്റാക്ക് പ്രവർത്തനങ്ങൾക്കായി രണ്ട് വേരിയന്‍റുകളോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിആർഡിഒ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ബ്രഹ്മോസ് വെപ്പൺ സിസ്റ്റംസ് ഉൾപ്പെടുത്തി, ഇന്ത്യൻ നേവിയിലും (ഐഎൻ) ഇന്ത്യൻ ആർമിയിലും (ഐഎ) പ്രവർത്തിക്കുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.