ETV Bharat / bharat

40,000 മെട്രിക് ടണ്‍ ഡീസല്‍ ശ്രീലങ്കയിലെത്തിച്ച് ഇന്ത്യ

500 മില്യണ്‍ വായ്‌പയ്‌ക്ക് കീഴിലുള്ള പ്രതിമാസ ഇന്ധന വിതരണത്തിന് പുറമേയാണ് ഇന്ത്യ കൂടുതല്‍ ഡീസല്‍ ലങ്കയിലെത്തിച്ചത്

srilanka economy crisis  india sent diesel to srilanka  india srilanka  ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധി  ശ്രീലങ്കയില്‍ ഇന്ത്യ ഡീസല്‍ എത്തിച്ചു
40,000 മെട്രിക്ക് ടണ്‍ ഡീസല്‍ ശ്രീലങ്കയിലെത്തിച്ച് ഇന്ത്യ
author img

By

Published : May 21, 2022, 10:27 PM IST

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്കയ്‌ക്ക് സഹായവുമായി ഇന്ത്യ. 40,000 മെട്രിക് ടണ്‍ ഡീസല്‍ അടിയന്തരമായി ലങ്കയിലെത്തിച്ചു. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ചരക്ക് ദ്വീപരാഷ്‌ട്രത്തിലെത്തിയ വിവരം പുറത്തുവിട്ടത്.

500 മില്യണ്‍ വായ്‌പയ്‌ക്ക് കീഴിലുള്ള പ്രതിമാസ ഇന്ധന വിതരണത്തിന് പുറമേയാണ് ഇന്ത്യ കൂടുതല്‍ ഡീസല്‍ ലങ്കയ്‌ക്ക് കൈമാറിയത്. ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തരമായി കൂടുതല്‍ ചരക്ക് എത്തിക്കണമെന്ന് ലങ്കന്‍ ഭരണകൂടം ഇന്ത്യയോട് അഭ്യര്‍ഥിച്ചിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ ഇന്ത്യന്‍ ഭരണകൂടം ഇടപെടല്‍ നടത്തിയത്.

ലങ്കന്‍ ജനതയ്‌ക്ക് ആവശ്യമായ സാധനങ്ങളുമായി ഒരു കപ്പല്‍ ഞായറാഴ്‌ചയോടെ കൊളംബോയില്‍ എത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ആദ്യം അയച്ച ദുരിതാശ്വാസ സാമഗ്രികൾ നിറച്ച കപ്പൽ ബുധനാഴ്‌ച ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണ് ഫ്ലാഗ് ഓഫ് ചെയ്‌തത്. ഭക്ഷ്യ വസ്‌തുക്കളും, ജീവന്‍ രക്ഷാമരുന്നുകളുമായാണ് കപ്പല്‍ ലങ്കയിലേക്ക് പുറപ്പെട്ടത്.

Also read: 'പെട്രോളിനായി പമ്പുകളില്‍ ക്യൂ നില്‍ക്കരുത്' ; ജനങ്ങളോട് അഭ്യര്‍ഥിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍

ഇന്ത്യയില്‍ നിന്നുള്ള നിരവധി സ്വകാര്യ, സാമൂഹിക സംഘടനകളും ശ്രീലങ്കയ്‌ക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ ഏകദേശം 3.5 ബില്യൺ യുഎസ് ഡോളറിന്റെ (2,72,36,51,00,000 ഇന്ത്യന്‍ രൂപ) സാമ്പത്തിക സഹായം ഇന്ത്യ ഗവണ്‍മെന്‍റ് ലങ്കയ്‌ക്ക് നല്‍കിയതായാണ് പുറത്തുവരുന്ന വിവരം. സാമ്പത്തിക സഹായത്തിന് പുറമേ ഗ്രാന്‍ഡ് അടിസ്ഥാനത്തില്‍ അവശ്യ വസ്‌തുക്കളും, മരുന്നുകളും അയച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയില്‍ വിശദീകരിച്ചിട്ടുണ്ട്.

  • People of #India, standing by their bretheren in #SriLanka. Rice, milk powder and medicines worth more than SLR 2billion is scheduled to reach #Colombo on Sunday. The consignment was flagged off from #Chennai by CM of Tamil Nadu @mkstalin on Wednesday.

    — India in Sri Lanka (@IndiainSL) May 20, 2022 " class="align-text-top noRightClick twitterSection" data=" ">

സഹായവുമായി ലോകരാഷ്‌ട്രങ്ങളും : വേള്‍ഡ് ഫുഡ് പ്രോഗ്രാമിലൂടെ ശ്രീലങ്കയ്‌ക്ക് 1.5 മില്യൺ യുഎസ് ഡോളര്‍ നല്‍കുമെന്ന് ജപ്പാന്‍ പ്രഖ്യാപിച്ചു. ദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കായാണ് ജപ്പാന്‍ സഹായം എത്തിക്കുന്നത്. മൂന്ന് മാസത്തേക്ക് ആവശ്യമുള്ള സാധനങ്ങളായിരിക്കും ജാപ്പനീസ് ഭരണകൂടം ലങ്കയിലേക്ക് അയക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.