ന്യൂഡല്‍ഹി : രാജ്യത്ത് 18,454 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 3,41,27,450 കടന്നു. 1,78,831 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 160 പേര്‍കൂടി മരിച്ചതോടെ മരണ നിരക്ക് 4,52,811 ആയി.
തുടര്‍ച്ചയായ 27ാം ദിസവമാണ് കൊവിഡ് രോഗികളുടെ എണ്ണം 30,000 ല്‍ താഴെ നില്‍ക്കുന്നത്. 50,000 ല്‍ താഴെ എത്തുന്നത് തുടര്‍ച്ചയായ 116ാം ദിവസവും. മൊത്തം സജീവ കേസുകളുടെ 0.52 ശതമാനമാണ് നിലവിലെ കൊവിഡ് രോഗബാധ. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98.15 ശതമാനമാണ്. 12,47,506 പരിശോധനകളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ നടത്തിയത്.
Also read: നൂറുകോടി പ്രതിരോധം ; വാക്‌സിന്‍ കുത്തിവയ്‌പ്പില്‍ നിര്‍ണായക നാഴികക്കല്ല്
ഇതോടെ മൊത്തം കൊവിഡ് പരിശോധന 59,57,42,218 കടന്നു. 1.48 ശതമാനമാണ് കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. ഇത് മൂന്ന് ശതമാനത്തിന് താഴെയെത്തുന്നത് തുര്‍ച്ചയായ 52ാം ദിവസമാണ്. ഇതുവരെ 3,34,95,808 പേര്‍ രോഗമുക്തരായിട്ടുണ്ട്. അതിനിടെ രാജ്യത്തെ കൊവിഡ് പ്രതിരോധ വാക്സിനേഷന്‍ നൂറ് കോടി കടന്നു.
ഓഗസ്റ്റ് ഏഴിനാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. 23 ആകുമ്പോഴേക്കും 30 ലക്ഷത്തിലേക്കെത്തിയിരുന്നു. സെപ്റ്റംബര്‍ അഞ്ചിലെ കണക്കനുസരിച്ച് രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഡിസംബര്‍ 19ന് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. മെയ് നാലിന് രണ്ട് കോടിയും ജൂണ്‍ മൂന്ന് വരെ 23 കോടി കൊവിഡ് രോഗികളും രാജ്യത്തുണ്ടായിരുന്നു.