ETV Bharat / bharat

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലായി അമേരിക്കൻ പദ്ധതി പരിഗണിക്കുമെന്ന് ഇന്ത്യ - G7 summit

ആഗോള അടിസ്ഥാന സൗകര്യ വികസത്തിനായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ബിൽഡ് ബാക്ക് ബെറ്റർ വേൾഡ് പദ്ധതി നിർദ്ദേശിച്ചത്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ വിരസ്വര- അവികസിത രാജ്യങ്ങളിൽ ചൈന നടത്തുന്ന നിക്ഷേപങ്ങൾക്ക് ബദലാവുകയാണ് ലക്ഷ്യം.

chinas belt and road initiative  bidens infrastructure plan  Build Back Better World  ബെൽറ്റ് റോഡ് പദ്ധതി  G7 summit  ജി7 ഉച്ചകോടി
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലായി അമേരിക്കൻ പദ്ധതി പരിഗണിക്കുമെന്ന് ഇന്ത്യ
author img

By

Published : Jun 14, 2021, 2:15 AM IST

ന്യൂഡൽഹി: ചൈനയുടെ ബെൽറ്റ് ആൻഡ് റോഡിന് (Belt and Road Initiative) പകരമായി ജി7 ഉച്ചകോടിയിൽ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ പദ്ധതി( Build Back Better World) പരിഗണിക്കുമെന്ന് ഇന്ത്യ. ആഗോള അടിസ്ഥാന സൗകര്യ വികസത്തിനായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ബിൽഡ് ബാക്ക് ബെറ്റർ വേൾഡ് പദ്ധതി നിർദ്ദേശിച്ചത്. വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ നിർമാണത്തിന് സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ വിരസ്വര- അവികസിത രാജ്യങ്ങളിൽ ചൈന നടത്തുന്ന നിക്ഷേപങ്ങൾക്ക് ബദലാവുകയാണ് ലക്ഷ്യം. പ്രാദേശിക തലത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ബിൽഡ് ബാക്കിനെക്കുറിച്ച് പഠിക്കുമെന്നും അതിന് ശേഷം പദ്ധതിയിൽ പങ്കാളികളാകുന്നത് പരിഗണിക്കുമെന്നും വിദേശകാര്യ മന്ത്രാലയത്തിന് വേണ്ടി മുതിർന്ന ഉദ്യോഗസ്ഥൻ പി ഹരീഷ് അറിയിച്ചു.

Also Read:കൊവിഡില്‍ പിന്തുണ ; ജി7 ഉച്ചകോടിയിൽ നന്ദി അറിയിച്ച് പ്രധാനമന്ത്രി

അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവരൊക്ക ചൈനീസ് പദ്ധതിയുടെ ഭാഗമാണ്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ സുതാര്യത ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഗുണഭോക്താക്കളായ രാജ്യങ്ങൾ ഇപ്പോൾ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. അതിനാൽ തന്നെ കൂടുതൽ ഫലപ്രദവും സുതാര്യവുമായ രീതിയിൽ ജനാധിപത്യ രാജ്യങ്ങൾക്ക് പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്ന്‌ കാണിച്ചുകൊടുക്കണമെന്ന് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചതായും ഹരീഷ് അറിയിച്ചു.

ബെൽറ്റ് ആൻഡ് റോഡ്

രാജ്യങ്ങൾക്ക് തുറമുഖം, റെയിൽപാളങ്ങൾ, റോഡുകൾ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സാമ്പത്തിക സഹായം നൽകുന്ന ചൈനീസ് പദ്ധതിയാണ് ബെൽറ്റ് ആൻഡ് റോഡ്. സഹായങ്ങൾ നൽകി അതാത് മേഖലകളിൽ സ്വാധീനം ഉറപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.