ഭോപ്പാല്‍: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ സ്ലോത്ത് കരടി 'ഗുലാബോ' ചത്തു. 40 വയസ്സുള്ള കരടി ഭോപ്പാലിലെ വാൻ വിഹാർ നാഷണൽ പാർക്കിലാണ് ചത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒരു തെരുവ് അഭ്യാസിയില്‍ നിന്നും രക്ഷപ്പെടുത്തി 2006 മെയിലാണ് ഗുലാബോയെ വാൻ വിഹാർ നാഷണൽ പാര്‍ക്കിലെത്തിച്ചത്. അന്ന് 25 വയസായിരുന്നു ഗുലാബോയുടെ പ്രായം.
വാന്‍ വിഹാര്‍ പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ഗുലാബോ. ഭോപ്പാലിലെ അപ്പർ ലെയ്‌ക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന വാൻ വിഹാർ ദേശീയ ഉദ്യാനം സ്ലോത്ത് കരടികളുടെ സംരക്ഷണ കേന്ദ്രവും പ്രജനന കേന്ദ്രവും കൂടിയാണ്.