അഹമ്മദാബാദ്: കൊവിഡ് ഉയർത്തുന്ന വെല്ലുവിളികൾ നേരിടാന്‍ രാജ്യം സജ്ജരായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്ഷമയോടെയാണ് മഹാമാരിയെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിലെ ഓക്‌സിജന്‍ പ്ലാന്‍റുകളുടെ വെർച്വൽ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യാവസായിക ഓക്സിജന്‍റെ ഉത്പാദനം രാജ്യത്തുടനീളമുള്ള പ്ലാന്‍റുകളിൽ താൽകാലികമായി നിർത്തി പകരം മെഡിക്കൽ ഓക്സിജന്‍റെ ഉത്പാദനം വർധിപ്പിച്ചു. ഏകദേശം 15,000 മെട്രിക് ടൺ ഓക്‌സിജനാണ് രാജ്യത്തെത്തിച്ചത് ”, അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ കൊവിഡ് ആദ്യ തരംഗത്തിനുശേഷം 162 പിഎസ്‌എ പ്ലാന്‍റുകൾക്ക് പ്രധാനമന്ത്രി പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് 1,051 പ്ലാന്‍റുകൾ കൂടി അംഗീകരിച്ചിരുന്നു. സായുധ സേന, റെയിൽവേ, ശാസ്ത്രജ്ഞർ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളെ ഷാ പ്രശംസിച്ചു. വല്ലഭ് യൂത്ത് സംഘടനയ്ക്കാണ് ഓക്‌സിജന്‍ പ്ലാന്‍റുകളുടെ നടത്തിപ്പ് ചുമതല. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും പരിപാടിയിൽ പങ്കെടുത്തു.
Also read: വാക്സിന്‍ നിർമാതാക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടില്ലെന്ന് ഐസിഎംആർ മുന്‍ ഉദ്യോഗസ്ഥന്‍