ETV Bharat / bharat

മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിനെ കൈമാറണം; പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ - Extradition Hafiz Saeed

Extradition of Hafiz Saeed: 2008 നവംബര്‍ 26-ന് നാല് ദിവസങ്ങളിലായി നടന്ന മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനെ കൈമാറാൻ പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ വക്താവ് അറിയിച്ചു.

ഹാഫിസ് സയീദ്  ഇന്ത്യ പാകിസ്ഥാൻ  Extradition Hafiz Saeed  India requested Pak
India requested Pak to extradite Hafiz Saeed to face trial
author img

By ETV Bharat Kerala Team

Published : Dec 29, 2023, 7:55 PM IST

ന്യൂഡൽഹി : 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ (26/11 Mumbai attacks) മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിനെ (Hafiz Saeed) കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ വക്താവ് (എംഇഎ). ഇത് സംബന്ധിച്ച് അപേക്ഷ പാകിസ്ഥാന് കൈമാറിയതായി എംഇഎ വക്താവ് അരിന്ദം ബാഗ്‌ചി (Arindam Bagchi) അറിയിച്ചു. സയീദ് ഇന്ത്യയിലെ നിരവധി കേസുകളിൽ അന്വേഷണ ഏജൻസികൾ തെരയുന്നയാളാണെന്നും യുഎൻ നിരോധിത ഭീകരൻ കൂടിയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു (MEA: India requested Pak to extradite Hafiz Saeed to face trial).

ഹാഫിസ് സയീദ് നിലവില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പണം സ്വരൂപിച്ച കേസില്‍ പാക് ജയിലില്‍ 33 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ വകുപ്പാണ് ഹാഫിസിനെതിരെ കേസ് ഫയല്‍ രജിസ്റ്റർ ചെയ്‌തത്. ഹാഫിസ് സയീദിനെ കൈമാറാൻ ഇന്ത്യ പാകിസ്ഥാനോട് ഔദ്യോഗികമായി അഭ്യർഥിച്ചതായി ബുധനാഴ്‌ച പാകിസ്ഥാന്‍റെ പ്രാദേശിക മാധ്യമ ചാനൽ റിപ്പോർട്ട് ചെയ്‌തിരുന്നു.

സയീദിനെ കൈമാറുന്നതിനുള്ള നിയമ നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം പാകിസ്ഥാൻ സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. 2020 മുതൽ തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയതിന്‍റെ അഞ്ച് കേസുകളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

സയീദിനെ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളിൽ ഒരാളായി പട്ടികപ്പെടുത്തിയിട്ടുമുണ്ട് (Most Wanted Terrorist). അമേരിക്കയും യൂറോപ്യൻ യൂണിയനും ഇയാളെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ ആക്രമണത്തിന്‍റെ വിചാരണ നേരിടാൻ സയീദിനെ കൈമാറണമെന്ന് ഇന്ത്യ ആവർത്തിച്ച് പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കൈമാറൽ ഉടമ്പടി ഇല്ലാത്തത് പ്രക്രിയയെ സങ്കീർണമാക്കുന്നു (Extradition of Hafiz Saeed).

2008 നവംബറിലാണ് രാജ്യത്തെ ഭീതിയിലാഴ്ത്തിയ ഭീകരാക്രമണം ഉണ്ടായത്. നവംബര്‍ 26ന് തുടങ്ങിയ ഈ ആക്രമണം നവംബര്‍ 29ന് ഇന്ത്യന്‍ സൈന്യം അക്രമികളെ വധിക്കുന്നതുവരെ നീണ്ടുനിന്നിരുന്നു. 22 വിദേശികളടക്കം 166 പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. മലയാളി ദേശീയ സുരക്ഷാസേന കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍ ഉള്‍പ്പെടെ ഒട്ടേറെ സുരക്ഷ ഉദ്യോഗസ്ഥരും പൊലീസുകാരും ആക്രമണത്തില്‍ വീരമൃത്യു വരിച്ചിരുന്നു.

ലഷ്‌കർ-ഇ-ത്വയ്ബയായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ആക്രമണത്തിനിടെ പിടികൂടിയ അജ്‌മല്‍ കസബ് പാകിസ്ഥാന്‍കാരനാണെന്നും പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിനിടയാക്കുകയും ചെയ്‌തു. ഭീകരരില്‍ അജ്‌മല്‍ കസബ് ഒഴികെ മറ്റു ഒന്‍പതുപേരെയും സുരക്ഷാസേന വധിച്ചു. ജീവനോടെ പിടികൂടിയ അജ്‌മല്‍ അമീര്‍ കസബിനെ 2012 നവംബര്‍ 21ന് തൂക്കിലേറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.