ETV Bharat / bharat

രാജ്യത്ത് 59,118 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 257 മരണം - കേരളം കൊവിഡ്

ഏഴ് സംസ്ഥാനങ്ങളിലെ പ്രതിദിന കൊവിഡ് നിരക്കിൽ 81.63 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്

India reports 59,118 new COVID19 cases, 257 deaths in last 24 hrs  രാജ്യത്ത് 59,118 പേർക്ക് കൂടി കൊവിഡ്  കൊവിഡ്  COVID19  കൊവിഡ്19  രാജ്യത്തെ കൊവിഡ് കേസ്  covid cases in india  ഇന്ത്യയിലെ കൊവിഡ് കേസ്  ഇന്ത്യ  കേരളം  മഹാരാഷ്‌ട്ര  ഇന്ത്യ കൊവിഡ്  കേരളം കൊവിഡ്  മഹാരാഷ്‌ട്ര കൊവിഡ്
India reports 59,118 new COVID19 cases, 257 deaths in last 24 hrs
author img

By

Published : Mar 26, 2021, 12:49 PM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,118 പുതിയ കൊവിഡ് കേസുകളും 257 മരണങ്ങളും റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,18,46,652 ആയി ഉയർന്നു. 1,60,949 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 4,21,066 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 32,987 പേർ കൂടി പുതുതായി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1,12,64,637 ആയി.

കൊവിഡ്-19 ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്‌ട്രയിൽ 2,64,001 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5,55,04,440 പേർ സംസ്ഥാനത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചു. രാജ്യത്ത് 23,86,04,638 സാംപിളുകളാണ് മാർച്ച് 25 വരെ പരിശോധിച്ചത്. അവയിൽ മഹാരാഷ്‌ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രതിദിന കൊവിഡ് നിരക്കിൽ 81.63 ശതമാനം വർധനയുണ്ടായതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.