ETV Bharat / bharat

രാജ്യത്ത് 43,846 പേർക്ക് കൂടി കൊവിഡ്; 197 മരണം

രാജ്യത്ത് ആകെ രോഗമുക്തരായവർ 1,11,30,288. ഇതുവരെ 4,46,03,841 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്

new COVID19 cases  India reports 43,846 new covid cases and 197 deaths  രാജ്യത്ത് 43,846 പേർക്ക് കൂടി കൊവിഡ്; 197 മരണം  കൊവിഡ്-19  covid -19  covid cases  new covid cases  കൊവിഡ്  കൊവിഡ്-19 കേസ്  covid cases in india  ഇന്ത്യയിലെ കൊവിഡ് കേസ്
India reports 43,846 new covid cases and 197 deaths
author img

By

Published : Mar 21, 2021, 10:35 AM IST

Updated : Mar 21, 2021, 1:12 PM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,09,087 ആയി. 197 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,59,755 ആയി. 22,956 പേർ രോഗമുക്തരായതോടെ ആകെ രോഗമുക്തരായവർ 1,11,30,288 ആയി. രാജ്യത്ത് ഇതുവരെ 4,46,03,841 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

അതേസമയം പഞ്ചാബിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,529 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,69,88 ആയി. 1,011 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവർ 1,87,198 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്‌ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,446 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13,588 പേരാണ് കഴിഞ്ഞ മണിക്കൂറുകളിലായി രോഗമുക്തി നേടിയത്. 92 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ശനിയാഴ്‌ച വരെ 23,35,65,119 സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 11,33,602 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Last Updated : Mar 21, 2021, 1:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.