ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 29,785 പേർ രോഗമുക്തി നേടി. 199 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 1,60,166 ആയി ഉയർന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കണക്ക് 1,16,86,796 ആയി. ഇതിൽ 3,45,377 പേർ ചികിത്സയിലും 1,11,81,253 പേർ രോഗമുക്തി നേടിയവരുമാണ്. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ദിനംപ്രതി കൊവിഡ് രോഗികൾ വർധിക്കുകയാണ്. ഇതുവരെ രാജ്യത്ത് 23,54,13,233 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആർ പറയുന്നു.
ഇന്ത്യയിൽ 40,715 പേർക്ക് കൂടി കൊവിഡ്; 199 മരണം - Union Health Ministry
രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 29,785. രാജ്യത്തെ ആകെ കൊവിഡ് ബാധിതർ 1,16,86,796