ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 392488 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഈ കണക്ക് നാല് ലക്ഷത്തിന് മുകളിലായിരുന്നു. ഇതോടെ രോഗികളുടെ എണ്ണം 1,95,57,457 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം 3689 പേര്‍ക്ക് കൂടി കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്ത് മരണസംഖ്യ 215542 ആയി. 3349644 പേരാണ് രാജ്യത്തൊട്ടാകെ ചികിത്സയിലുള്ളത്. 307865 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. രോഗം ഭേദമായവരുടെ എണ്ണം ഇതോടെ 1,59,92,271ആയി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ഏപ്രിൽ 30 വരെ 29,01,42,339 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 18,04,954 സാമ്പിളുകൾ ശനിയാഴ്ച മാത്രം പരിശോധിച്ചു. 15,68,16,031ല്‍ അധികം കൊവിഡ് വാക്‌സിന്‍ ഡോസുകൾ ഇതുവരെ നല്‍കി കഴിഞ്ഞെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.