ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 38,948 പേർക്ക് കൂടി COVID 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,30,27,621 ആയി. 219 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 4,40,752 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ രാജ്യത്തെ സജീവ COVID 19 രോഗികളുടെ എണ്ണം 4,04,874 ആണ്. കഴിഞ്ഞ ദിവസം നടത്തിയ 14,10,649 പരിശോധകളും ചേർത്ത് ആകെ രാജ്യത്ത് 53,14,68,867 കൊവിഡ് പരിശോധനകളാണ് നടന്നത്. രാജ്യത്ത് ഇതുവരെ 3,21,81,995, രോഗമുക്തി നേടിയത്. അതേസമയം ഇന്ത്യയിൽ ഇതുവരെ 68,75,41,762 വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Also read: ട്യൂഷൻ ഫീസ് അടയ്‌ക്കാന്‍ വൈകി ; 12 കാരനെ അധ്യാപകൻ അടിച്ചുകൊന്നു