ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 30,941 പേർക്ക് കൂടി COVID 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 32,768,880 ആയി. 350 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 4,38,560 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ രാജ്യത്തെ സജീവ COVID 19 രോഗികളുടെ എണ്ണം 3,70,640 ആണ്. രാജ്യത്ത് ഇതുവരെ 52.15 കോടി കൊവിഡ് പരിശോധനകളാണ് നടന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 36,275 പേർ രാജ്യത്ത് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുകതി നേടിയവരുടെ എണ്ണം 3,19,59,680 ആയി. ഇന്ത്യയിൽ ഇതുവരെ 63.05 വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Also read: സംസ്ഥാനത്ത് 19,622 പേര്‍ക്ക് കൂടി COVID, 132 മരണം