ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,95,041 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,67,457 പേര്‍ രോഗമുക്തി നേടി. 2,023 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ ആകെ കേസുകൾ 1,56,16,130 ആയി. 1,32,76,039 പേരാണ് ആകെ രോഗമുക്തി നേടിയത്. 1,82,553 പേരാണ് മരണപ്പെട്ടത്. 21,57,538 ആണ് സജീവ കേസുകൾ. അതേസമയം 13,01,19,310 പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.