ETV Bharat / bharat

രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 2927 കേസുകള്‍ - രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം

രാജ്യത്ത് 188.19 കോടി ജനങ്ങള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി

COVID cases in India  spike in covid cases in India  Union health ministry data on covid cases in India  രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം  കൊവിഡ്
രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം
author img

By

Published : Apr 27, 2022, 2:12 PM IST

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,927 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെയെണ്ണം 4,30,65,496 ആയി ഉയര്‍ന്നു. 32 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെയെണ്ണം 5,23,654 ആയി. ഇതോടെ കൊവിഡ് മരണ നിരക്ക് 1.22 ശതമാനമായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.58 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനവുമാണ് രേഖപ്പെടുത്തിയത്. രാജ്യത്തിത് വരെ 4,25,25,563 പേര്‍ കൊവിഡില്‍ നിന്ന് മുക്തരായി.

2020 ഓഗസ്റ്റ് 7-ന് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 20 ലക്ഷവും സെപ്റ്റംബർ 5-ന് 40 ലക്ഷവും സെപ്റ്റംബർ 16-ന് 50 ലക്ഷവുമായിരുന്നു. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും കൊവിഡ് വര്‍ധിച്ച് 3 കോടി വരെ എത്തിയിരുന്നു. രാജ്യത്ത് 188.19 കോടി ജനങ്ങള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി.

also read: രാജ്യത്ത് വീണ്ടും കൊവിഡ് വര്‍ധന; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.