ന്യൂഡൽഹി: ഇന്ത്യയിൽ 2,63,533 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,329 പേർ രോഗം ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു .രോഗമുക്തി നേടിയവരുടെ എണ്ണം 4,22,436 ആണ്. ഇതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 2,52,28,996 ആയി. മരണനിരക്ക് 2,78,719 ആയി ഉയർന്നു. അതേസമയം രാജ്യത്ത് വാക്സിനേഷന്‍ സ്വീകരിച്ചവർ 18,44,53,149 ആണ്. നിലവിൽ 33,53,765 സജീവ കൊവിഡ് രോഗികളാണുള്ളത്.ഐസിഎംആറിന്‍റെ കണക്കുകളനുസരിച്ച് രാജ്യത്ത് ഇതുവരെ 31,82,92,881 സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതിവാര പോസിറ്റീവിറ്റി നിരക്കിൽ 18.17 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം രോഗമുക്തി നിരക്ക് 84.81 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.10 ശതമാനമായി തുടരുകയാണ്.കർണ്ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവയുൾപ്പെടെ 10 സംസ്ഥാനങ്ങളിൽ മൊത്തം 75.04 ശതമാനം കേസുകളുണ്ടെന്നാണ് മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നത്.
കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ നിന്നുമുള്ള ഫീൽഡ് ഉദ്യോഗസ്ഥരുമായി സംവദിക്കും. കർണാടക, ബിഹാർ, അസം, ഛത്തീസ്ഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ, ഹിമാചൽ പ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
Also read: ഡല്‍ഹിയില്‍ ഇന്ന് 4,524 പേര്‍ക്ക് കൊവിഡ്; 340 മരണം