ETV Bharat / bharat

ഇന്ത്യയിൽ 2,08,921 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,157 മരണം - covid cases in india

നിലവിൽ രാജ്യത്ത് 24,95,591 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്ത്യ കൊവിഡ് കേസുകൾ  ഇന്ത്യ കൊവിഡ് കേസ്  24 മണിക്കൂറിൽ 4,157 മരണം  24 മണിക്കൂറിൽ 2,08,921 പേർക്ക് കൊവിഡ്  കൊവിഡ് മരണം 4000 കടന്നു  ഇന്ത്യ കൊവിഡ് മരണം  ഇന്ത്യ കൊവിഡ് കേസുകൾ  ഇന്ത്യ കൊവിഡ് കണക്കുകൾ  covid death 4000 last 24 hours  covid death reached 3,11,388  india covid latest count  covid cases in india  india covid cases
ഇന്ത്യയിൽ 2,08,921 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,157 മരണം
author img

By

Published : May 26, 2021, 10:34 AM IST

Updated : May 26, 2021, 11:45 AM IST

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 2,08,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മരണം 4,157 കടന്നു. 2,95,955 പേർ രോഗമുക്തി നേടിയെന്നും രാജ്യത്ത് ഇതുവരെ 2,71,57,795 പേർക്ക് രോഗം റിപ്പോർട്ട് ചെയ്‌തെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,11,388 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രാജ്യത്ത് 24,95,591 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. രാജ്യത്ത് ഇതുവരെ 20,06,62,456 പേരാണ് കൊവിഡ് വാക്‌സിനേഷന് വിധേയമായത്.

യുഎസിനും ബ്രസീലിനും ശേഷം കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ രാജ്യത്ത് 60,000ത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിൽ 14ന് ശേഷം ഏറ്റവും കുറവ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഇന്നലെയാണ്. ഇന്നലെ മാത്രം 20,39,087 പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.

ഇന്നലെ 22,17,320 സാമ്പിളുകൾ കൊവിഡ് പരിശോധന നടത്തിയെന്നും ഇതുവരെ 33,48,11,496 സാമ്പിളുകളാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയെന്നും ഐസിഎംആർ അറിയിച്ചു. ഇന്ത്യയെ കൂടാതെ അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്.

ALSO READ: കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് നയത്തില്‍ സുപ്രീം കോടതിയുടെ 'സുപ്രീം' ഇടപെടൽ

Last Updated : May 26, 2021, 11:45 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.