ന്യൂഡൽഹി: രാജ്യത്ത് 1,96,427 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3511 പേർ രോഗം ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കൂടാതെ രോഗമുക്തി നേടിയവരുടെ എണ്ണം 3,26,850 ആണ്. ഇതോടെ മൊത്തം മരണനിരക്ക് 3,07,231 ആയി ഉയർന്നു. സജീവ കേസുകളുടെ എണ്ണം 25,86,782 ആണ്. ഇതുവരെ രാജ്യത്ത് വാക്സിന് സ്വീകരിച്ചവർ 19,85,38,999 പേരാണ്.
കൂടുതൽ വായിക്കാന്‍: ഇന്ത്യയില്‍ സ്പുട്നിക് കൊവിഡ് വാക്സിന് ഉല്പാദനം ആരംഭിച്ചു