ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്കുകള്‍ പ്രകാരം, 1,569 കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ ദിവസം 2,202 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 16,400 ആയി കുറഞ്ഞു. ആകെ കൊവിഡ് പോസിറ്റീവ് കേസുകളില്‍ 0.04 ശതമാനമാണ് സജീവ കേസുകള്‍. കഴിഞ്ഞ ദിവസം 19 പേര്‍ കൂടി കൊവിഡിന് കീഴടങ്ങിയതോടെ ആകെ മരണ നിരക്ക് 5,24,260 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ, 2,467 രോഗികളാണ് കൊവിഡില്‍ നിന്ന് മുക്തി നേടിയത്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 4,25,84,710 ആണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്.
കൊവിഡ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.44 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനവുമാണ്. കഴിഞ്ഞ ദിവസം 3,57,484 പരിശോധനകളാണ് നടത്തിയത്. അതേസമയം, രാജ്യത്തെ വാക്‌സിന്‍ ഡോസുകളുടെ വിതരണം 191.48 കോടി കടന്നു.