ന്യൂഡൽഹി: രാജ്യത്ത് 1,34,154 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 2,84,41,986 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,887 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവർ 3,37,989 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 2,11,499 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ സജീവ കേസുകളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിവസവും 20 ലക്ഷത്തിൽ താഴെയാണ്. രാജ്യത്തെ പ്രതിദിന പോസിറ്റീവിറ്റി കണക്ക് 6.21 ശതമാനമാണ്. തുടർച്ചയായ 10 ദിവസമായി ഇത് 10 ശതമാനത്തിൽ താഴെയാണെന്ന് മന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് തുടർച്ചയായ ഇരുപത്തിയൊന്നാം ദിവസവും പുതിയ കേസുകളേക്കാൾ കൂടുതലാണ്. മരണനിരക്ക് 1.19 ശതമാനമായി ഉയർന്നു.ഇന്ത്യയിലെ കൊവിഡ് നിരക്ക് സെപ്റ്റംബർ 16 ന് 50 ലക്ഷം കടന്നിരുന്നു.മെയ് 4ന് ഇത് 2 കോടിയായി വർധിച്ചു. ഇന്ത്യയിൽ ഇതുവരെ 22,10,43,693 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.
Also read: വാക്സിന്‍ നിർമാതാക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടില്ലെന്ന് ഐസിഎംആർ മുന്‍ ഉദ്യോഗസ്ഥന്‍