ന്യൂഡൽഹി: രാജ്യത്ത് രണ്ട് മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ കൊവിഡ് കേസുകൾ ശനിയാഴ്‌ച റിപ്പോർട്ട് ചെയ്‌തു. പുതുതായി 1,20,529 പേർക്കാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 3,380 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,44,082 കടന്നു. 1,97,894 പേരാണ് പുതുതായി കൊവിഡ് മുക്തി നേടിയത്. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 2,67,95,549 കടന്നു. രാജ്യത്ത് നിലവിൽ 15,55,248 സജീവ കൊവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് വിധേയമായവരുടെ എണ്ണം 22,78,60,317 കടന്നു.
വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്‌ത കേസുകളിൽ നിന്ന് 11,835 കേസുകളുടെ കുറവാണ് ശനിയാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. സജീവ കൊവിഡ് കേസുകളിൽ 80,745 കേസുകളുടെ കുറവും റിപ്പോർട്ട് ചെയ്‌തു. തുടർച്ചയായ ഒമ്പതാമത്തെ ദിവസമാണ് രണ്ട് ലക്ഷത്തിൽ കുറവ് സജീവ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 12ാമത്തെ ദിനവും പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയാണ്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5.78 ശതമാനമാണ്. അതേ സമയം പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6.89 ശതമാനമായി.
READ MORE: ഇന്ത്യയിൽ കൊവിഡ് വാക്‌സിനെടുത്തവരുടെ എണ്ണം 22.75 കോടിയായി