ന്യൂഡൽഹി: ഇന്ത്യയിൽ 2,40,842 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,55,102 പേർ രോഗമുക്തി നേടി. 3,741 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികൾ 2,65,30,132 ആയി വർധിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 2,34,25,467 ആയി. 2,34,25,467 പേർ രോഗം ബാധിച്ച് മരിച്ചെന്നാണ് റിപ്പോർട്ട്.
കർണാടകയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ. നിലവിൽ ഇവിടെ 4,83,204 പേർ രോഗബാധിതരാണ്. 3,52,247 കേസുകളുമായി രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. അതേസമയം പോസിറ്റിവിറ്റി നിരക്ക് 12.45 ശതമാനമായി കുറഞ്ഞതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 87.76 ശതമാനമാണ്. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് ഇതുവരെ 32,86,07,937 സാമ്പിളുകൾ പരിശോധിച്ചു.
കർണാടക, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ് ഉൾപ്പടെ എട്ട് സംസ്ഥാനങ്ങളിലെ അണുബാധ നിരക്ക് 69.94 ശതമാനമാണ്. ഇന്ത്യയുടെ ദൈനംദിന കൊവിഡ് കേസുകൾ മൂന്ന് ലക്ഷത്തിന് താഴെയാണ്. ഇതുവരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 19,50,04,184 ആണ്.
കൂടുതൽ വായിക്കാന്‍: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ മരിച്ചത് 420 ഡോക്ടർമാർ