ന്യൂഡല്‍ഹി: പ്രവാചക നിന്ദ വിവാദത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ (ഒഐസി) നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി പ്രസ്‌താവനയില്‍ അറിയിച്ചു. ഒഐസി സെക്രട്ടറിമാരുടെ സങ്കുചിതവും അനാവശ്യവുമായ പ്രസ്താവനകളെ നിരാകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അത് വ്യക്തിപരം, സര്‍ക്കാര്‍ നിലപാടല്ല: സര്‍ക്കാറിന്‍റെ നയങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ ഇത്തരത്തിലൊരു സമീപനം ഉണ്ടാകില്ല. പ്രവാചകനെതിരെ പ്രസ്താവനകള്‍ നടത്തിയത് വ്യക്തികളാണ്. അതില്‍ സര്‍ക്കാറിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Organisation of Islamic cooperation also jumps in the fray.. pic.twitter.com/JanE1Z4UX8
— Sidhant Sibal (@sidhant) June 5, 2022 " class="align-text-top noRightClick twitterSection" data="
">Organisation of Islamic cooperation also jumps in the fray.. pic.twitter.com/JanE1Z4UX8
— Sidhant Sibal (@sidhant) June 5, 2022Organisation of Islamic cooperation also jumps in the fray.. pic.twitter.com/JanE1Z4UX8
— Sidhant Sibal (@sidhant) June 5, 2022
പ്രവാചകനെതിരെ വിവാദ പ്രസ്താവന നടത്തിയവര്‍ക്കെതിരെ ബിജെപി നടപടി എടുത്തിട്ടുണ്ട്. പാര്‍ട്ടിയുടെ ദേശീയ വക്താക്കളായ നുപുര്‍ ശര്‍മ, നവീന്‍ ജിന്‍ഡാല്‍ എന്നിവരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്താവനകള്‍ക്കെതിരെ നിരവധി മുസ്ലീം രാജ്യങ്ങളും നേതാക്കളും രംഗത്ത് എത്തിയിരുന്നു.
ഇതിന് പിന്നാലെ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതിനെ അപലപിക്കുന്നുവെന്നും കഴിഞ്ഞ ദിവസം ബിജെപി പ്രസ്‌താവന ഇറക്കി. ഏതെങ്കിലും മതത്തെ അവഹേളിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെ ശക്തമായി നിലകൊള്ളുമെന്നും അത്തരം പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കില്ലെന്നും ബിജെപി പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.
ഇതെല്ലാമുണ്ടായിട്ടും തുടര്‍ന്നും ഒഐസി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയാണ്. ഇതില്‍ ഖേദമുണ്ട്. നിക്ഷിപ്ത താല്‍പര്യക്കാര്‍ കാണുന്ന വിഭജന അജണ്ട തിരിച്ചറിയണമെന്നും ബാഗ്‌ചി പറഞ്ഞു. മുസ്ലിങ്ങളുടെ അവകാശങ്ങള്‍ രാജ്യത്ത് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിനെതിരെ പാകിസ്ഥാനും: ഇന്ത്യയിൽ മത സ്വാതന്ത്രം നഷ്‌ടപ്പെട്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. ലോക രാജ്യങ്ങൾ ഇന്ത്യക്ക് പരസ്യശാസന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സർക്കാർ മതസ്വാതന്ത്ര്യത്തേയും പ്രത്യേകിച്ച് മുസ്‌ലിങ്ങളുടെ അവകാശങ്ങളേയും ചവിട്ടി മെതിക്കുകയാണെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു.
പ്രവാചക നിന്ദ ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് മുസ്‌ലിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് പാകിസ്ഥാന്‍റെ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ട്വീറ്റ് ചെയ്‌തു.
വിദേശകാര്യ സെക്രട്ടറിമാരെ വിളിച്ച് വരുത്തി ഖത്തറും കുവൈത്തും: സംഭവത്തിന് പിന്നാലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തലിനെ വിളിച്ചുവരുത്തി ഖത്തര്‍ പ്രതിഷേധമറിയിച്ചു. കുവൈത്ത് ഭരണകൂടം ഇന്ത്യന്‍ സ്ഥാനപതി സിബി ജോർജിനെ വിളിച്ചുവരുത്തിയും രോഷമറിയിച്ചു. ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങളെ പൂർണമായി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നുവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രസ്താവനക്കെതിരെ ഒമാൻ, ഇറാൻ, സൗദി അറേബ്യ, വിവിധ രാജ്യങ്ങളിലെ മത നേതാക്കള്‍ എന്നിവരും രംഗത്ത് എത്തിയിരുന്നു.
രാജ്യത്തിനകത്തും പ്രതിഷേധം: വിവാദ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിമർശനം നേരിട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ തെലങ്കാന മന്ത്രി കെ.ടി രാമറാവു രംഗത്ത് എത്തി. ലോക മുസ്ലിങ്ങളെ വേദനിപ്പിച്ച പ്രസ്താവനയിൽ പരസ്യ ക്ഷമാപണം നടത്തണമെന്ന ഗൾഫ് രാജ്യങ്ങളുടെ ആവശ്യത്തോടാണ് കെ.ടി രാമറാവുവിന്‍റെ പ്രതികരണം. മതഭ്രാന്തരായ ബിജെപിയുടെ വിദ്വേഷ പ്രസംഗങ്ങൾക്ക് രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ എന്തിന് മാപ്പു പറയണം എന്നാണ് കെടിആർ ചോദിച്ചത്.
-
OIC Strongly Condemns India's Ruling Party Official Offences Against Prophet Mohammed. #QNAhttps://t.co/3Pvza7xl9W pic.twitter.com/1Nlw6sEjKU
— Qatar News Agency (@QNAEnglish) June 5, 2022 " class="align-text-top noRightClick twitterSection" data="
">OIC Strongly Condemns India's Ruling Party Official Offences Against Prophet Mohammed. #QNAhttps://t.co/3Pvza7xl9W pic.twitter.com/1Nlw6sEjKU
— Qatar News Agency (@QNAEnglish) June 5, 2022OIC Strongly Condemns India's Ruling Party Official Offences Against Prophet Mohammed. #QNAhttps://t.co/3Pvza7xl9W pic.twitter.com/1Nlw6sEjKU
— Qatar News Agency (@QNAEnglish) June 5, 2022
സംഭവത്തില്‍ തെലങ്കാനയിലും മഹാരാഷ്ട്രയിലും കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യ മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ചിലര്‍ കലഹങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
നുപുര്‍ ശര്‍മയുടെ പ്രസ്താവന ഇങ്ങനെ: വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടത്തിയ ടെലിവിഷന്‍ ചര്‍ച്ചയിലാണ് നുപുർ ശര്‍മ്മ വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളിലെ ചില ആളുകള്‍ പരിഹാസ പാത്രങ്ങളാണെന്നാണ് നുപുര്‍ പറഞ്ഞത്. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 'ശിവലിംഗം' ജലധാരയ്ക്ക് ഉപയോഗിച്ച സ്തൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചിരുന്നു. പ്രസ്താവന വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് നുപുര്‍ ശര്‍മ്മ രംഗത്തെത്തിയിരുന്നു.
Also Read: മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം: അപലപിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്