ETV Bharat / bharat

India Rejects Modi Xi Jinping Meet മോദി-ഷി ജിങ്‌പിങ് കൂടിക്കാഴ്‌ചയെന്ന ചൈനീസ് വാദം തള്ളി സര്‍ക്കാര്‍ വൃത്തങ്ങള്‍ - നരേന്ദ്രമോദി

India Government Sources Rejects Modi Xi Jinping Meet: ബ്രിക്‌സ് ഉച്ചകോടിക്കിടെയുള്ള ലീഡേഴ്‌സ് ലോഞ്ചില്‍ ഇരുനേതാക്കളും അനൗപചാരിക സംഭാഷണം നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളും മാധ്യമങ്ങളും ഒരുപോലെ സ്ഥിരീകരിച്ചിരുന്നു

India Rejects Modi Xi Jinping Meet  Modi Xi Jinping Meet  Modi Xi Jinping  India Government  മോദി  ഷി ജിങ്‌പിങ്  ചൈനീസ് വാദം തള്ളി സര്‍ക്കാര്‍ വൃത്തങ്ങള്‍  ചൈനീസ് വാദം  ബ്രിക്‌സ് ഉച്ചകോടി  ഇന്ത്യ  ചൈന  പ്രധാനമന്ത്രി  ഷി ജിങ്‌പിങ്  നരേന്ദ്രമോദി  Vinay Mohan Kwatra
India Rejects Modi Xi Jinping Meet
author img

By ETV Bharat Kerala Team

Published : Aug 25, 2023, 6:23 PM IST

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്കിടെ (BRICS Summit) ഇന്ത്യ-ചൈന (India-China) ചര്‍ച്ചകള്‍ നടന്നുവെന്ന ചൈനീസ് അവകാശവാദം തള്ളി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. 2023 ഓഗസ്‌റ്റ് 23 ന് ബ്രിക്‌സ് ഉച്ചകോടിയുടെ ഇടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി (Indian Prime Minister) നരേന്ദ്രമോദിയുടെ (Narendra Modi) അഭ്യര്‍ഥന മാനിച്ച് പ്രസിഡന്‍റ് ഷി ജിങ്‌പിങ് (Xi Jinping) അദ്ദേഹവുമായി സംസാരിച്ചുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ (Chinese Foreign Ministry) പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് തള്ളി രംഗത്തെത്തിയത്. അതേസമയം ഉഭയകക്ഷി കൂടിക്കാഴ്‌ചയ്‌ക്കായി ചൈനീസ് ഭാഗത്ത് നിന്നുള്ള അഭ്യര്‍ഥന പരിഗണിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചൈനീസ് വാദം ഇങ്ങനെ: നിലവിലെ ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചും പങ്കാളിത്ത താത്‌പര്യമുള്ള വിഷയങ്ങളിലും ഇരു നേതാക്കളും ആത്മാർഥവും ആഴത്തിലുള്ളതുമായ വീക്ഷണങ്ങൾ കൈമാറിയതായി ആയിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചത്. ചൈന-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നത് ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതുതാത്‌പര്യത്തിനും, ലോകത്തിന്‍റെയും ഈ പ്രദേശങ്ങളിലെയും സമാധാനത്തിനും സുസ്ഥിരതയ്ക്കും വികസനത്തിനും സഹായകമാണെന്നും പ്രസിഡന്‍റ്‌ ഷി ഊന്നിപ്പറഞ്ഞതായും പ്രസ്‌താവനയില്‍ വ്യക്തമാക്കിയിരുന്നു.

സംശയമുണര്‍ത്തി വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം: എന്നാല്‍ മോദിയും ഷിയും (Modi and Xi Jinping) തമ്മില്‍ സംഭാഷണം നടന്നതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ്‌ മോഹന്‍ ക്വാത്രയും (Vinay Mohan Kwatra) വ്യാഴാഴ്‌ച (24.08.2023) അറിയിച്ചിരുന്നു. ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്‌പിങുമായുള്ള സംഭാഷണത്തിൽ, ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള പാശ്ചാത്യ മേഖലയിലെ എൽഎസിയിലെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി ഉയർത്തിക്കാട്ടിയെന്നായിരുന്നു വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ തീവ്രത കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളെന്ന നിലയില്‍ ദ്രുതഗതിയിലുള്ള സേന പിന്മാറ്റത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിക്കാൻ ഇരു നേതാക്കളും സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Also Read: Rahul Gandhi On Ladakh Issues : 'ലഡാക്ക് ഭൂമി ചൈന കയ്യേറിയിട്ടുണ്ട്, മോദിയുടേത് പെരുംനുണ'; പ്രശ്‌നം പാർലമെന്‍റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍

മോദി-ഷിന്‍പിങ് ലഘുസംഭാഷണം: എന്നാല്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെയുള്ള ലീഡേഴ്‌സ് ലോഞ്ചില്‍ ഇരുനേതാക്കളും അനൗപചാരിക സംഭാഷണം നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളും മാധ്യമങ്ങളും ഒരുപോലെ സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ (South Africa) നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും (Narendra Modi) ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്‌പിങും (Xi Jinping) ഹ്രസ്വ സംഭാഷണത്തില്‍ ഏര്‍പ്പെട്ടത്. ബ്രിക്‌സ് ഉച്ചകോടിയില്‍ നടന്ന നേതാക്കളുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇരുവരും തമ്മില്‍ ഹ്രസ്വമായ സംഭാഷണത്തില്‍ ഏര്‍പ്പെട്ടത്.

വാര്‍ത്താസമ്മേളനത്തിന് മുമ്പായി നേതാക്കള്‍ക്കായി അനുവദിച്ചിരുന്ന സീറ്റുകളില്‍ ഇരിക്കുന്നതിന് മുമ്പാണ് നരേന്ദ്രമോദിയുടെയും ഷി ജിന്‍പിങിന്‍റെയും ലഘുസംഭാഷണം. തുടര്‍ന്ന് ഇരുവരും അവരവരുടെ സീറ്റുകളിലേക്ക് മടങ്ങിയിരുന്നു. അതേസമയം ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയ്ക്കും ചൈനയ്‌ക്കുമിടയില്‍ വിദേശ, പ്രതിരോധമന്ത്രി തലത്തില്‍ നിരവധി തവണ കൂടിക്കാഴ്‌ചകള്‍ നടന്നിരുന്നു. എന്നാല്‍ അന്നൊന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ജിന്‍പിങ്ങും ചര്‍ച്ചയ്‌ക്കോ ഫോണില്‍ സംസാരിക്കാനോ കൂട്ടാക്കിയിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.