ETV Bharat / bharat

24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചത് 36.7 ലക്ഷം പേർ - കൊവിഡ് 19

വാക്സിൻ സ്വീകരിച്ചവരുടെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്

India records highest single-day vaccine coverage  24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചത് 36.7 ലക്ഷം പേർ  കൊവിഡ് വാക്സിൻ  കൊവിഡ് 19  corona vaccine
24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചത് 36.7 ലക്ഷം പേർ
author img

By

Published : Apr 4, 2021, 1:27 PM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 36.7 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ നൽകി. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ ദിവസം നൽകിയ 36,71,242 വാക്സിനുകളിൽ 33,65,597 പേർക്ക് ആദ്യ ഡോസും 3,05,645 പേർക്ക് വാക്സിന്‍റെ രണ്ടാം ഡോസും നൽകി.

വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ആകെ 6,87,89,138 വാക്സിനുകളാണ് ഇതുവരെ നൽകിയിട്ടുള്ളത്. അതിൽതന്നെ 13,590,833‬ പേർ ആരോഗ്യ പ്രവർത്തകരും 13,450,655 മുൻനിര പ്രവർത്തകരുമാണ്. 45 വയസിന് മുകളിൽ പ്രായമായ പ്രത്യേക രോഗങ്ങളുള്ള 9,823,016‬ പേരും 60 വയസിന് മുകളിൽ പ്രായമായ 3,389,324 പേരും രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ നൽകിയ വാക്സിനുകളിൽ 59.58 ശതമാനവും മഹാരാഷ്ട്ര,ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് 6,14,696 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അതിൽ 59.84 ശതമാനം കേസുകൾ മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്ര, ചത്തീസ്‌ഗഢ്, കർണാടക, പഞ്ചാബ്, തമിഴ്‌നാട്, കേരളം, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ദിവസേനയുള്ള കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.