ന്യൂഡൽഹി : രാജ്യത്ത് 60,753 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം കേസുകൾ 2,98,23,546 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനമാണ്. തുടർച്ചയായ 12 ദിവസമായി ഇത് അഞ്ച് ശതമാനത്തിൽ താഴെയാണ്. ആഴ്ചതോറുമുള്ള പോസിറ്റീവ് നിരക്ക് 3.58 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗമുക്തി നിരക്ക് മുപ്പത്തിയേഴാം ദിവസവും പുതിയ കേസുകളുടെ എണ്ണത്തിലും കൂടുതലാണ്. 97,743 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 1,647 പേർ രോഗം ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also read: 'ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം' ; സംസ്ഥാനങ്ങളോട് കേന്ദ്രം
ഇതോടെ രാജ്യത്തെ മരണസംഖ്യ 3,85,137 ആയി ഉയർന്നു. മരണനിരക്ക് 1.29 ശതമാനമാണ്.സജീവ കേസുകളുടെ എണ്ണം 7,60,019 ആണ്. ഇതുവരെ രാജ്യത്ത് 27,23,88,783 വാക്സിന്‍ ഡോസുകൾ നൽകി. മെയ് 4ന് രാജ്യത്തെ കൊവിഡ് കേസുകൾ രണ്ട് കോടി കടന്നിരുന്നു.