ന്യൂഡൽഹി: രാജ്യത്ത് 1829 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 33 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,293 ആയി.
മരിച്ച 33 പേരിൽ 31 മരണങ്ങള്‍ കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്. രണ്ട് പേർ ഡൽഹിയിൽ രോഗബാധിതർ ആയവരാണ്. രാജ്യത്ത് 15,647 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 4,31,27,199 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 4,25,87,259 പേർ ഇതുവരെ കൊവിഡിൽ നിന്ന് മുക്തി നേടി.
98.75 ശതമാനമാണ് പുതിയ രോഗമുക്തി നിരക്ക്. നിലവിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.42 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.57 ശതമാനവുമാണ്. അതേസമയം രാജ്യത്തെ ക്യുമുലേറ്റീവ് വാക്സിനേഷൻ ഡോസുകൾ 191.65 കോടി കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.