ന്യൂഡല്‍ഹി: ചൈനയില്‍ വച്ച് നടക്കുന്ന 19 -ാമത് ഏഷ്യൻ ഗെയിംസിൽ (Asian Games) മൂന്ന് ഇന്ത്യൻ അത്‌ലറ്റുകൾക്ക് പ്രവേശനം നിഷേധിച്ചതിന് പിന്നാലെ പ്രസ്‌താവന പുറപ്പെടുവിച്ച് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി (Arindam Bagchi). അരുണാചൽ പ്രദേശിൽ നിന്നുള്ള അത്‌ലറ്റുകള്‍ക്ക് (Arunachal Pradesh Athletes) പ്രവേശനം നിഷേധിച്ചതോടെ നയതന്ത്രതലത്തില്‍ പ്രതിസന്ധി ഉടലെടുത്തതോടെയാണ് അരിന്ദം ബാഗ്ചിയുടെ പ്രസ്‌താവനയുമെത്തിയത്. മാത്രമല്ല സംഭവത്തെ തുടര്‍ന്ന് കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ തന്‍റെ ചൈന സന്ദര്‍ശനവും റദ്ദാക്കി.
ശക്തമായി അപലപിച്ച് ഇന്ത്യ: അരുണാചൽപ്രദേശിൽ നിന്നുള്ള ചില ഇന്ത്യൻ കായിക താരങ്ങൾക്ക് നേരെ ചൈനീസ് അധികാരികൾ മുന്‍കൂട്ടി നിശ്ചയിച്ച് വിവേചനപരമായി പെരുമാറിയെന്നും ഗെയിംസിലേക്കുള്ള പ്രവേശനം നിരസിച്ചതായും അരിന്ദം ബാഗ്ചി പ്രസ്‌താവനയില്‍ അറിയിച്ചു. എന്നാല്‍ അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണെന്നും വാസസ്ഥലത്തെയോ വംശീയതയെയോ അടിസ്ഥാനമാക്കിയുള്ള ഏത് തരത്തിലുള്ള വിവേചനത്തെയും ഇന്ത്യ ശക്തമായി നിരാകരിക്കുന്നുവെന്ന് അദ്ദേഹം പ്രസ്‌താവനയില്‍ വ്യക്തമാക്കി.
-
Our response to media queries on some Indian sportspersons being denied entry into 19th Asian Games:https://t.co/wtoQA8zaDH pic.twitter.com/cACRspcQkD
— Arindam Bagchi (@MEAIndia) September 22, 2023 " class="align-text-top noRightClick twitterSection" data="
">Our response to media queries on some Indian sportspersons being denied entry into 19th Asian Games:https://t.co/wtoQA8zaDH pic.twitter.com/cACRspcQkD
— Arindam Bagchi (@MEAIndia) September 22, 2023Our response to media queries on some Indian sportspersons being denied entry into 19th Asian Games:https://t.co/wtoQA8zaDH pic.twitter.com/cACRspcQkD
— Arindam Bagchi (@MEAIndia) September 22, 2023
അരുണാചല്‍ ഇന്ത്യയുടെ അഭിവാജ്യഘടകം: അരുണാചൽ പ്രദേശിൽ നിന്നുള്ള ചില ഇന്ത്യൻ കായികതാരങ്ങള്‍ക്ക് ചൈനീസ് അധികാരികൾ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിലേക്ക് യോഗ്യതയും പ്രവേശനവും നിഷേധിച്ച് വിവേചനം കാട്ടിയതായി ഇന്ത്യൻ സർക്കാർ മനസ്സിലാക്കി. ഞങ്ങളുടെ സുദീര്‍ഘവും സ്ഥിരതയുമാര്‍ന്ന നിലപാടിന് അനുസൃതമായി, വാസസ്ഥലത്തിന്‍റെയോ വംശീയതയുടെയോ അടിസ്ഥാനത്തിൽ ഇന്ത്യൻ പൗരന്മാരെ വ്യത്യസ്‌തമായി പരിഗണിക്കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവും വേര്‍പിരിക്കാനാവാത്ത ഘടകമായി അന്നും ഇനിയങ്ങോട്ടും നിലനിൽക്കുമെന്ന് അരിന്ദം ബാഗ്ചി പ്രസ്‌താവനയില്‍ കുറിച്ചു.
യാത്ര ഒഴിവാക്കി കായിക മന്ത്രി: നമ്മുടെ ചില കായിക താരങ്ങളെ ചൈന ബോധപൂർവവും തെരഞ്ഞുപിടിച്ച് തടസപ്പെടുത്തലിനെതിരെ ന്യൂഡൽഹിയിലും ബെയ്‌ജിങിലും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ചൈനയുടെ നടപടി ഏഷ്യൻ ഗെയിംസിന്‍റെ ആവേശത്തെയും പെരുമാറ്റച്ചട്ടങ്ങളെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ചൈനീസ് നടപടിക്കെതിരായ ഞങ്ങളുടെ പ്രതിഷേധത്തിന്‍റെ അടയാളപ്പെടുത്തലായി ഇന്ത്യൻ വാർത്താപ്രക്ഷേപണ, യുവജനകാര്യ, കായിക മന്ത്രി തന്‍റെ ഷെഡ്യൂൾ ചെയ്‌ത ചൈന സന്ദർശനം റദ്ദാക്കിയെന്നും പ്രസ്താവനയിൽ കൂട്ടിച്ചേര്‍ത്തു. അതേസമയം അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് ഇന്ത്യൻ വുഷു താരങ്ങളായ നൈമാൻ വാങ്‌സു, ഒനിലു തേഗ, മെപുങ് ലാംഗു എന്നിവർക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഷേധങ്ങള്‍ അലയടിച്ചത്.