ETV Bharat / bharat

നരേന്ദ്രമോദിയുടെ കീഴിൽ രാജ്യം ആഗോള ശ്രദ്ധ നേടുന്നുവെന്ന് ബിജെപി

അമേരിക്കൻ യാത്രക്കിടെ ലോകനേതാക്കളുമായും കോർപ്പറേറ്റ് പ്രമുഖരുമായും മോദി നടത്തിയ കൂടിക്കാഴ്ചകളുടെ പശ്ചാത്തലത്തിലാണ് അവകാശവാദം

India playing leading role globally under PM Modi: BJP  നരേന്ദ്ര മോദി  ക്വാഡ് സന്ദർശനം  അമേരിക്ക  ബൈഡൻ  സുധാൻഷു ത്രിവേദി  BJP  PM Modi  quad meeting
മോദിയുടെ കീഴിൽ രാജ്യം ആഗോള ശ്രദ്ധ നേടുന്നു: ബിജെപി
author img

By

Published : Sep 25, 2021, 8:22 PM IST

ന്യൂഡൽഹി : നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആഗോളനയതന്ത്രത്തില്‍ രാജ്യം നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ബിജെപി. അമേരിക്കൻ യാത്രക്കിടെ ലോകനേതാക്കളുമായും കോർപ്പറേറ്റ് പ്രമുഖരുമായും മോദി നടത്തിയ കൂടിക്കാഴ്ചകളുടെ പശ്ചാത്തലത്തിലാണ് പാർട്ടി വക്താവും രാജ്യസഭ എംപിയുമായ സുധാൻഷു ത്രിവേദിയുടെ അവകാശവാദം.

Also Read: 'രാജി നിർഭാഗ്യകരം' ; സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വേണമായിരുന്നെന്ന് ഉമ്മന്‍ചാണ്ടി

ക്വാഡില്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് ഒരു ബില്യണിലധികം ഡോസ് വാക്‌സിനുകൾ രാജ്യം ലഭ്യമാക്കുമെന്നും സുധാൻഷു ത്രിവേദി പറഞ്ഞു. ക്വാഡ് സമ്മേളനത്തിന് പുറമെ പ്രധാനമന്ത്രി അഞ്ച് പ്രധാന കമ്പനികളുടെ സിഇഒമാരുമായും യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ ബഹുമുഖ വശമാണെന്ന് ത്രിവേദി പറഞ്ഞു.

മോദി അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ ഏഴ് വർഷത്തിനിടെ അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തമായെന്നും ത്രിവേദി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.