ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 422 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു (Omicron in India). ഇതില്‍ 130 പേർ സുഖം പ്രാപിച്ചതായും 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
108 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ളത്. ഡൽഹി (79), ഗുജറാത്ത് (43), തെലങ്കാന (41), കേരളം (38), തമിഴ്‌നാട് (34), കർണാടക (31) എന്നിങ്ങനെയാണ് കൂടുതൽ ഒമിക്രോണ്‍ കേസുകളുള്ള മറ്റ് സംസ്ഥാനങ്ങള്‍.
അതേസമയം രാജ്യത്ത് 6,987 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,47,86,802 ആയി ഉയർന്നു. 162 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ മരണ സംഖ്യ 4,79,682 ആയി.