ന്യൂ ഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 781 ആയി. 21 സംസ്ഥാനങ്ങളില്‍ കൊവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. 241 പേര്‍ രോഗമുക്തി നേടി. ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരമാണ് കണക്കുകള്‍.
Delhi reports maximum omicron cases : ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. 238 കേസുകളാണ് ഡല്‍ഹിയില്‍. തൊട്ടുപിന്നാലെ 167 കേസുകളുമായി മഹാരാഷ്‌ട്രയും, 73 കേസുകളുമായി ഗുജറാത്തും, 65 കേസുകളുമായി കേരളവും, 62 കേസുകളുമായി തെലങ്കാനയും ഉണ്ട്.
അതേസമയം, ഇന്ന് റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 9,195 ആണ്. രാജ്യത്താകെയുള്ള കൊവിഡ് കേസുകളുടെ എണ്ണം 3,48,08,886 ആണ്. 77,002 ആണ് സജീവ കേസുകളുടെ എണ്ണം. കൊവിഡ് വകഭേദത്തെ തുടര്‍ന്ന് 302 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. മരണ നിരക്ക് 4,80,592 ആയി ഉയരുകയും ചെയ്‌തു.
അവസാന 62 ദിവസങ്ങളിലായി ദിവസേനയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 15,000ല്‍ കുറഞ്ഞു. 0.22 ശതമാണ് സജീവ കേസുകളുടെ നിരക്ക്. മാര്‍ച്ച് 2020 മുതലുള്ള ഏറ്റവും താഴ്‌ന്ന കൊവിഡ് നിരക്കാണിത്. അതേസമയം കൊവിഡ് രോഗമുക്‌തി നിരക്ക് 98.40 ശതമാണ്. 2020 മാര്‍ച്ച് മുതലുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
Covid cases rate : 1,546 കേസുകളുടെ വര്‍ദ്ധനവാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത്. 2020 ആഗസ്‌റ്റ് ഏഴിന് 20 ലക്ഷമായിരുന്നു കൊവിഡ് കേസുകളുടെ എണ്ണം. ആഗസ്‌റ്റ് 23ന് കേസുകളുടെ എണ്ണം 30 ലക്ഷത്തിലെത്തിയിരുന്നു. സെപ്‌റ്റംബര്‍ അഞ്ചിന് 40 ലക്ഷവും, സെപ്‌റ്റംബര്‍ 16ന് 50 ലക്ഷവും, സെപ്‌റ്റംബര്‍ 28ന് 60 ലക്ഷവും, ഒക്‌ടോബര്‍ 11ന് 70 ലക്ഷം കേസുകളും, ഒക്‌ടോബര്‍ 29ന് 80 ലക്ഷം കേസുകളും, നവംബര്‍ 20ന് 90 ലക്ഷം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
ഡിസംബര്‍ 19നാണ് കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടിയിലേക്ക് കടന്നത്. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം മെയ് നാലിന് രണ്ട് കോടിയും, ജൂണ്‍ 23ന് മൂന്ന് കോടിയും കടന്നിരുന്നു.
Also Read : Omicron | സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ വ്യാഴാഴ്‌ച മുതല്‍ പ്രാബല്യത്തില്‍