ETV Bharat / bharat

ദേശീയ ശാസ്‌ത്രദിനം: സിവി രാമന്‍റെ ഓര്‍മയില്‍ രാജ്യം - raman effect

ശാസ്ത്രം പഠിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതിനും ഈ മേഖലയോടുള്ള ജിജ്ഞാസ ജനിപ്പിക്കുന്നതിനുമാണ് ദേശീയ ശാസ്‌ത്രദിനം ആചരിക്കുന്നത്. ശാസ്ത്രമേഖലയിൽ വിശിഷ്‌ടമായ സംഭാവനകൾ നൽകുന്ന ശാസ്ത്രജ്ഞർക്ക് ഇന്ത്യ ഗവൺമെന്‍റ് അവാർഡ് നൽകി അനുമോദിക്കും

STORY  National Science Day  February 28th  Raman Effect  c v raman  സി വി രാമന്‍  ദേശീയ ശാസ്‌ത്രദിനം  ആഗോള ക്ഷേമത്തിനായുള്ള ആഗോള ശാസ്‌ത്രം  രാമൻ ഇഫക്റ്റ്  raman effect  National Science Day 2023
National Science Day 2023
author img

By

Published : Feb 28, 2023, 6:55 AM IST

ഇന്ത്യൻ ശാസ്‌ത്രജ്ഞനും ഭിഷഗ്വരനുമായ സി വി രാമന്‍റെ ഓർമയിൽ ഇന്ന് ദേശീയ ശാസ്‌ത്രദിനം. 1928 ഫെബ്രുവരി 28ന് കണ്ടുപിടിക്കപ്പെട്ട സി വി രാമന്‍റെ 'രാമൻ ഇഫക്റ്റ്' എന്ന കണ്ടെത്തലിനെ ആദരിക്കുന്നതിനായി ആരംഭിച്ച ദേശീയ ശാസ്‌ത്രദിനത്തിൽ ഇത്തവണ ആഗോള ക്ഷേമത്തിനായുള്ള ആഗോള ശാസ്‌ത്രം എന്ന പ്രമേയത്തിലാവും ആഘോഷങ്ങൾ നടക്കുക. ശാസ്ത്രം പഠിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതിനും ഈ മേഖലയോടുള്ള ജിജ്ഞാസ ജനിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.

'രാമൻ ഇഫക്റ്റ്' അല്ലെങ്കിൽ 'രാമൻ സ്‌കാറ്ററിംഗ്' അനുസരിച്ച്, ഒരു പ്രകാശകിരണം സുതാര്യമായ പദാർഥത്തിലൂടെ കടന്നുപോകുമ്പോൾ, അത് പദാർത്ഥത്തിന്‍റെ തന്മാത്രാ ഘടനയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്ന തരത്തിൽ വികിരണം ചെയ്യപ്പെടും. ഈ കണ്ടെത്തൽ ഭൗതികശാസ്‌ത്രത്തിനുള്ള നൊബേൽ സമ്മാനം സി വി രാമന് നേടിക്കൊടുത്തു. ഈ കണ്ടെത്തലിനുശേഷം ഇന്ത്യൻ സർക്കാർ രാമനെ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിക്കുകയും ചെയ്‌തിരുന്നു.

ഈ കണ്ടുപിടിത്തത്തിന്‍റെ വാർഷികത്തിൽ എല്ലാ വർഷവും, ശാസ്ത്രമേഖലയിൽ വിശിഷ്‌ടമായ സംഭാവനകൾ നൽകുന്ന ശാസ്ത്രജ്ഞർക്ക് ഇന്ത്യാ ഗവൺമെന്‍റ് അവാർഡ് നൽകി വരുന്നു. ദേശീയ ശാസ്ത്ര ദിനവും ശാസ്ത്രരംഗത്തെ സി വി രാമന്‍റെ ശ്രദ്ധേയമായ കണ്ടെത്തലും ആഘോഷിക്കുന്നതിനായി രാജ്യത്തുടനീളം നിരവധി പരിപാടികൾ നടത്തപ്പെടും. മനുഷ്യ ക്ഷേമത്തിനും പുരോഗതിക്കും ശാസ്ത്രത്തിന്‍റെ പ്രാധാന്യം അംഗീകരിക്കുന്ന ഒരു ദിനം എന്നതിലുപരി, പുതിയ സാങ്കേതികവിദ്യകളുടെ നടപ്പാക്കലിനും ശാസ്ത്രത്തിന്‍റെ വികാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനും രാജ്യത്തെ പൗരന്മാർക്ക് ശാസ്ത്രബോധമുള്ളവരാക്കി തീർക്കാനും ഈ ദിവസം നമുക്ക് അവസരം നൽകുന്നു. .

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.