അഹമ്മദാബാദ് : കൊവിഡിൽ നിന്നും മുക്‌തനായി സീനിയർ ഓപ്പണർ ശിഖർ ധവാൻ തിരിച്ചെത്തുന്നു. പരമ്പര തൂത്തുവാരാൻ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ധവാന്‍റെ വരവ് കൂടുതൽ ശക്‌തിയേകും. വെള്ളിയാഴ്‌ചയാണ് വെസ്‌റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനം. ആദ്യ രണ്ട് മത്സരങ്ങളിലും ശരാശരി പ്രകടനം നടത്തിയാണ് ഇന്ത്യ വിജയിച്ചത്.
ധവാനും ഒരു റിസർവ് ബൗളറും ഉൾപ്പടെ നാല് താരങ്ങൾക്ക് പരമ്പരയ്ക്ക് മുൻപായി കൊവിഡ് ബാധിച്ചിരുന്നു. എന്നാൽ താരം തിരിച്ചെത്തിയതിനാൽ ഓപ്പണിങ്ങിൽ മാറ്റങ്ങൾ വരുത്താൻ ടീം മാനേജ്മെന്‍റ് നിർബന്ധിതരാകും.
ധവാന്‍റെ അഭാവത്തിൽ ആദ്യ മത്സരത്തിൽ ഇഷാൻ കിഷനെയും രണ്ടാം മത്സരത്തിൽ ഋഷഭ് പന്തിനെയും ടീം മാനേജ്‌മെന്‍റ് പരീക്ഷിച്ചു. 'ശിഖറിനെ അടുത്ത മത്സരത്തിൽ തിരികെ കൊണ്ടുവരും, അദ്ദേഹത്തിന് കുറച്ച് സമയം ആവശ്യമാണ്. ഇത് എല്ലായ്‌പ്പോഴും ഗുണം ചെയ്യില്ല. ഒരു പരീക്ഷണത്തിനായി ആഗ്രഹിക്കുന്നു' - രോഹിത് പറഞ്ഞു.
-
Will Shikhar Dhawan play 3rd ODI against West Indies? Rohit Sharma delivers massive update on his availability #INDvsWI #WIvsIND #ShikharDhawan https://t.co/AJt7jl2X6C pic.twitter.com/4o3SPwyE4M
— Times Now Sports (@timesnowsports) February 10, 2022 " class="align-text-top noRightClick twitterSection" data="
">Will Shikhar Dhawan play 3rd ODI against West Indies? Rohit Sharma delivers massive update on his availability #INDvsWI #WIvsIND #ShikharDhawan https://t.co/AJt7jl2X6C pic.twitter.com/4o3SPwyE4M
— Times Now Sports (@timesnowsports) February 10, 2022Will Shikhar Dhawan play 3rd ODI against West Indies? Rohit Sharma delivers massive update on his availability #INDvsWI #WIvsIND #ShikharDhawan https://t.co/AJt7jl2X6C pic.twitter.com/4o3SPwyE4M
— Times Now Sports (@timesnowsports) February 10, 2022
ALSO READ:ഓറഞ്ചിൽ മുങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; പുത്തൻ ജേഴ്‌സിയുമായി ഓറഞ്ച് ആർമി
കെ എൽ രാഹുൽ വിരാട് കോഹ്‌ലിക്കൊപ്പം മധ്യനിരയിൽ ബാറ്റ് ചെയ്യും. രണ്ടാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന് 237 എന്ന നിലയിൽ ഒതുങ്ങിയ ആതിഥേയർ മികച്ച ബാറ്റിംഗ് പുറത്തെടുക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ കളിയിൽ ക്യാപ്റ്റൻ രോഹിത്തിന് ഫോമിലെത്താനായില്ല. പക്ഷേ തന്‍റെതായ ദിവസം ഏത് ആക്രമണവും നേരിടാൻ അദ്ദേഹത്തിന് കഴിയുമെന്നത് എല്ലാവർക്കും അറിയാം, ധവാന്റെ കാര്യവും അങ്ങനെയാണ്.
മുൻനിര തകർന്നപ്പോൾ രണ്ടാം മത്സരത്തിൽ ടീമിന്‍റെ ടോപ്പ് സ്‌കോററായ സൂര്യകുമാർ യാദവ് തന്‍റെ സ്ഥാനം നിലനിർത്താൻ സാധ്യതയണ്ട്. ധവാന്‍ തിരിച്ചെത്തുന്നതിനാൽ ഓൾറൗണ്ടർ ദീപക് ഹൂഡയ്ക്ക് പ്ലെയിംഗ് ഇലവനിൽ ഇടം നഷ്‌ടപ്പെടും.