ETV Bharat / bharat

രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 15 കോടി കടന്നു - ഇന്ത്യ കൊവിഡ് വാർത്ത

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,645 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്

ndia covid india covid vaccine india covid news ഇന്ത്യ കൊവിഡ് ഇന്ത്യ കൊവിഡ് വാർത്ത ഇന്ത്യ കൊവിഡ് വാക്സിൻ
15 കോടിയും കടന്ന് രാജ്യത്തെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം
author img

By

Published : Apr 29, 2021, 1:32 PM IST

ന്യൂഡൽഹി: 15 കോടിയും കടന്ന് രാജ്യത്തെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം. വ്യാഴാഴ്ച രാവിലെ ഏഴ് മണി വരെ 22,07,065 കേന്ദ്രങ്ങളിൽ 15,00,20,648 ഡോസ് വാക്സിൻ എത്തിച്ചു. ഇതിൽ 67.18 ശതമാനവും നൽകിയിരിക്കുന്നത് ആന്ധ്രാപ്രദേശ്, ബിഹാർ, കേരളം, മധ്യപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. ഇന്ത്യയിൽ ഇതുവരെ രോഗം ഭേദമായത് 1,50,86,878 പേർക്കാണ്. രാജ്യത്ത വീണ്ടെടുക്കൽ നിരക്ക് 82.10 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,69,507 പേർക്ക് കൂടി രോഗം ഭേദമായി. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് 72.20 ശതമാനം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ 63,309 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോൾ കർണാടകയിൽ 39,047, കേരളത്തിൽ 35,013 എന്നിങ്ങനെയാണ് പുതിയ കൊവിഡ് രോഗികൾ. ഇന്ത്യയിലെ സജീവ രോഗബാധിതരുടെ എണ്ണം 30,84,814 ആണ്.

ഇന്ത്യയുടെ മൊത്തം സജീവ കേസുകളിൽ 78.26 ശതമാനവും പതിനൊന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്. ദേശീയ മരണനിരക്ക് നിലവിൽ കുറയുന്നുണ്ട്. നിലവിൽ ഇത് 1.11 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,645 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം, പുതിയ മരണങ്ങളിൽ 78.71 ശതമാനവും പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചത് മഹാരാഷ്‌ട്രയിലാണ് (1,035). ദിവസേന 368 മരണങ്ങളുമായി ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.