ETV Bharat / bharat

India Covid: രാജ്യത്ത് കൊവിഡ് കുറയുന്നു, കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്‌തത്‌ 2,072 പുതിയ കേസുകള്‍ - കൊവിഡ് 19

24 മണിക്കൂറിനിടെ 71 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

India Covid  covid 19 india update  india vaccination  കൊവിഡ് 19  ഇന്ത്യ കൊവിഡ്
India Covid
author img

By

Published : Mar 19, 2022, 11:02 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,072 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,30,06,080 ആയി. 27,802 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

24 മണിക്കൂറിനിടെ 71 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 5,16,352 ആയി. ആകെ കൊവിഡ് ബാധിച്ചവരുടെ 0.06 ശതമാനം പേരാണ് നിലവിലെ കൊവിഡ് ബാധിതർ. 98.73 ശതമാനമാണ് രോഗമുക്തി നിരക്ക്. 1,379 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,24,61,926 ആയി.

0.56 ആണ് പോസിറ്റിവിറ്റി നിരക്ക്. 3,70,514 പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. രാജ്യത്ത് കൊവിഡ്-19 വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 181.04 കോടി കവിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also Read: കൊടുങ്ങല്ലൂരിൽ വനിത വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.